KeralaLatest NewsNews

ബിജെപി അധികാരത്തിൽ നിന്ന് ഇറങ്ങണമെന്നതിൽ തർക്കമില്ല: വർഗീയ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചാൽ നടക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര അധികാരമുപയോഗിച്ച് ആർഎസ്എസും സംഘപരിവാറും ന്യൂനപക്ഷങ്ങളെ വേട്ടയാടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതന്യൂനപക്ഷങ്ങളെ രാജ്യത്ത് തുടരാൻ അനുവദിക്കില്ല എന്നതാണ് അവരുടെ നയമെന്ന് അദ്ദേഹം വിമർശിച്ചു. കർണാടകയിൽ ഭീകര ക്രൈസ്തവ വേട്ട നടന്നു. രാമനവമി ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ പലയിടങ്ങളിലും സംഘർഷം സൃഷ്ടിച്ചു. വർഗീയ സംഘർഷങ്ങൾ ഉയർത്തികൊണ്ടുവരിക, അതിന് പിന്നിലേക്ക് ആളുകളെ തള്ളി വിടുക, ഇതുവഴി വോട്ട് ശേഷി വർധിപ്പിക്കുക എന്നതാണ് ബിജെപിയുടെ തന്ത്രമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read Also: പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറാൻ യുവാവിനെ നഗ്നനാക്കി മര്‍ദ്ദിച്ച സംഭവം: യുവാവിനെതിരെ ലക്ഷ്മിപ്രിയയുടെ അമ്മ

ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി ഡൽഹിയിൽ ക്രിസ്ത്യൻ ദേവാലയം സന്ദർശിച്ചു. ഇതുവരെ ചെയ്തതിനെല്ലാം പ്രായശ്ചിത്തമാകുമെങ്കിൽ സന്ദർശനം നല്ലതാണ്. കേരളത്തിലെ ബിജെപി നേതാക്കളും അരമനകൾ സന്ദർശിച്ചു. അതുകൊണ്ട് ദോഷമില്ല. കാരണം, കേരളത്തിന് പുറത്താണ് ക്രൈസ്തവ വേട്ട. ഇവിടെ വർഗീയ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചാൽ നടക്കില്ല. ശക്തമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപി അധികാരത്തിൽ നിന്ന് ഇറങ്ങണമെന്നതിൽ ആർക്കും തർക്കമില്ല. ഇന്നത്തെ അവസ്ഥയിൽ ഒരു പൊതുമുന്നണി രൂപീകരിക്കാനുള്ള സാധ്യത വിരളമാണ്. മുൻ തെരഞ്ഞെടുപ്പുകളിലേതുപോലെ സംസ്ഥാനാടിസ്ഥാനത്തിലുള്ള കൂട്ടുകെട്ടുകൾക്ക് നേതൃത്വം നൽകാൻ പലസംസ്ഥാനങ്ങളിലും ശേഷിയും ജനപിന്തുണയുമുള്ള പ്രാദേശിക രാഷ്ട്രീയകക്ഷികളുണ്ട്. അവരുടെ നേതൃത്വത്തിൽ കൂട്ടുകെട്ടുണ്ടാകണം. ബിജെപിയെ എതിർക്കാൻ തയ്യാറുള്ളവരെ ആ സംസ്ഥാനങ്ങളിൽ അണിനിരത്തി ബിജെപിയുടെ സാന്നിധ്യം കുറച്ചുകൊണ്ടുവരണം. അങ്ങനെ വന്നാൽ ബിജെപിയെ പരാജയപ്പെടുത്താം. കേന്ദ്രത്തിൽ സർക്കാർ എങ്ങനെ വേണമെന്ന് തെരഞ്ഞടുപ്പിനുശേഷം ആലോചിക്കാം. ഇക്കാര്യത്തിൽ കോൺഗ്രസ് വിശാല സമീപനം സ്വീകരിക്കണം. എന്നാൽ, സിപിഎമ്മിനെ നേരിടാൻ ബിജെപിയെ സഹകരിപ്പിക്കണമെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. അതാണ് കോൺഗ്രസിനെ അധഃപതനത്തിലേക്ക് തള്ളിവിടുന്നതെന്നും അദ്ദേഹം അറിയിച്ചു.

Read Also: ജൂനിയര്‍ മാണി ഓടിച്ച കാര്‍ ഇടിച്ച് യുവാക്കള്‍ കൊല്ലപ്പെട്ട സംഭവം, ഇല്ലാതാക്കിയത് പാവപ്പെട്ട കുടുംബത്തിന്റെ പ്രതീക്ഷകളെ

shortlink

Related Articles

Post Your Comments

Related Articles


Back to top button