KeralaLatest NewsNews

ശസ്ത്രക്രിയക്കിടെ ഗർഭപാത്രത്തിൽ തുണി: വിദഗ്ധ സംഘം അന്വേഷിക്കും

തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്കാശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ സർജിക്കൽ കോട്ടൻ തുണി ഗർഭപാത്രത്തിൽ കുടുങ്ങിയെന്ന പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം രൂപീകരിച്ച് അന്വേഷണം നടത്തും. ആരോഗ്യ മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്.

Read Also: വർഗീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട പല കേസുകളിലും ആർഎസ്എസുകാർ ഇരകൾ: അപരാധികളല്ലെന്ന് സുപ്രീംകോടതി

ഇതുസംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നതായും മന്ത്രി അറിയിച്ചു. പ്രസവശസ്ത്രക്രിയക്കിടെ ആശുപത്രി അധികൃതരുടെ അനാസ്ഥകാരണമാണ് സർജിക്കൽ കോട്ടൺ തുണി യുവതിയുടെ ഗർഭപാത്രത്തിൽ കുടുങ്ങിയത്. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ശസ്ത്രക്രിയക്കിടയിൽ തുണി കുടുങ്ങിയതിനാൽ എട്ടുമാസത്തോളം യുവതിക്ക് പല ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. മറ്റൊരു ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ തുണി കണ്ടെത്തി. മണിക്കൂറുകൾനീണ്ട തുറന്ന ശസ്ത്രക്രിയക്കുശേഷമാണ് തുണി പുറത്തെടുത്തത്.

Read Also: ‘ബഹുസ്വരതയുള്ള നാട്ടിൽ ചില ഉരസലുകൾ ഉണ്ടാകാം, ആരെന്ത് ചെയ്താലും മോദിയും ബിജെപിയും ആയി ചാപ്പകുത്തുന്നതിനോട് യോജിപ്പില്ല’

shortlink

Related Articles

Post Your Comments

Related Articles


Back to top button