Latest NewsKerala

‘ഇനി അപവാദം പറഞ്ഞാൽ വീട്ടിൽ കയറി ഇടിക്കുമെന്ന് നാട്ടുകാരോട് മൈക്കെടുത്ത് വെല്ലുവിളിച്ച് യുവാവ്

നാട്ടിൽ തന്നെ പറ്റി അപവാദം പറഞ്ഞ് പ്രചരിപ്പിച്ചവർക്കെതിരെ ജോജി സിനിമയിലെ ബാബുരാജിന്റെ മാസ് ഡയലോഗ് ഉപയോഗിച്ച് യുവാവ്. ഇവർക്കെതിരെ കവലയിലെത്തി മൈക്കെടുത്ത് വെല്ലുവിളിക്കുന്ന യുവാവിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. അപവാദം പറഞ്ഞു നടക്കുന്നവർ ഇതൊരു അറിയിപ്പായി കാണണമെന്നും പറയുന്നുണ്ട്. എവിടെയാണ് സംഭവമെന്ന് കൃത്യമായ വിവരമില്ല. വാട്സാപ് ഗ്രൂപ്പുകളിൽ ഉൾപ്പെടെ വിഡിയോ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നുണ്ട്.

അസഭ്യവർഷത്തോടെയായിരുന്നു യുവാവിന്റെ ഭീഷണി. ‘ഇത്രയും പറയണമെങ്കിൽ എനിക്ക് അത്രയ്ക്ക് മാനസിക വിഷമമുണ്ട്. വീടിനു കല്ലിട്ട അന്നു തുടങ്ങി, എന്നെപ്പറ്റി അപവാദം പറഞ്ഞു പരത്തുകയാണ്. എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ നേരിട്ടു വന്ന് സംസാരിക്കണം. അല്ലാതെ അവിടെയും ഇവിടെയും ചായക്കടകളിൽ ഇരുന്ന് പറഞ്ഞാൽ, പറഞ്ഞവന്മാരുടെ വീട്ടിൽ കയറി ഇടിക്കും. അതിൽ യാതൊരു മാറ്റവുമില്ല.’– വിഡിയോയിൽ യുവാവ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button