ThiruvananthapuramNattuvarthaLatest NewsKeralaNews

വീ​ടി​ന്‍റെ പോ​ര്‍​ച്ചി​ല്‍ നിർത്തിയിട്ടിരുന്ന കാ​ര്‍ പൂ​ര്‍​ണ​മാ​യി ക​ത്തി ന​ശി​ച്ചു

പേ​ട്ട അ​മ്പ​ല​ത്തു​മു​ക്ക് രാം​സ് കോ​ട്ടേ​ജ് ജി​ജിആ​ര്‍​എആ​ര്‍സി 10-ൽ ​ഇ​രു​നി​ല വീ​ടി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ല്‍ താ​മ​സ​മു​ള​ള അ​നി​ത പ്ര​ദീ​പി​ന്‍റെ ഷെ​വ​ര്‍​ല​റ്റ് സ്പാ​ര്‍​ക്ക് കാ​റാ​ണ് തീപിടിച്ച് ക​ത്തി ന​ശി​ച്ച​ത്

പേ​രൂ​ർ​ക്ക​ട: വീ​ടി​ന്‍റെ പോ​ര്‍​ച്ചി​ല്‍ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​ര്‍ പൂ​ര്‍​ണ​മാ​യി ക​ത്തി ന​ശി​ച്ചു. പേ​ട്ട അ​മ്പ​ല​ത്തു​മു​ക്ക് രാം​സ് കോ​ട്ടേ​ജ് ജി​ജിആ​ര്‍​എആ​ര്‍സി 10-ൽ ​ഇ​രു​നി​ല വീ​ടി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ല്‍ താ​മ​സ​മു​ള​ള അ​നി​ത പ്ര​ദീ​പി​ന്‍റെ ഷെ​വ​ര്‍​ല​റ്റ് സ്പാ​ര്‍​ക്ക് കാ​റാ​ണ് തീപിടിച്ച് ക​ത്തി ന​ശി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട് മ​ണി​യോ​ടു കൂ​ടി​യാ​ണ് സം​ഭ​വം നടന്നത്. തീ ​പി​ടി​ത്ത​ത്തി​ൽ ദു​രൂ​ഹ​ത​യുള്ള​താ​യി ആ​രോ​പ​ണ​മു​ണ്ട്. എ​ന്നാ​ല്‍, ഇ​ല​ക്ട്രി​ക് ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​കാം കാ​ര്‍ ക​ത്താ​ന്‍ ഇ​ട​യാ​യ​തെ​ന്നാണ് അ​ധി​കൃ​ത​ര്‍ പറയുന്നത്.

Read Also : ഉച്ചത്തിൽ പാട്ട് വച്ചത് എതിർത്തതിനെ തുടർന്ന് ഡൽഹിയിൽ ഗർഭിണി വെടിയേറ്റ് മരിച്ചു

സ്റ്റേ​ഷ​ന്‍ സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ര്‍ ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ര്‍​മാ​രാ​യ ര​തീ​ഷ് മോ​ഹ​ന്‍, സ​ജി​കു​മാ​ര്‍, മു​കേ​ഷ്, ഹ​രി എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘം എ​ത്തി​യാ​ണ് തീ ​പൂ​ര്‍​ണ​മാ​യും അണച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button