KeralaLatest NewsNews

അപകീര്‍ത്തി പ്രചാരണം, എം.വി.ഗോവിന്ദനും ദേശാഭിമാനിക്കും കെ കെ രമയുടെ വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം: നിയമസഭാ സംഘർഷത്തിൽ കൈയ്ക്ക് പരുക്കേറ്റ തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും പ്രചാരണം നടത്തിയ സംഭവത്തിൽ മാനനഷ്ടകേസ് നൽകാനൊരുങ്ങി കെ.കെ.രമ എംഎൽഎ. ഇതിന്റെ മുന്നോടിയായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, ദേശാഭിമാനി പത്രം, സച്ചിൻ ദേവ് എംഎൽഎ എന്നിവർക്ക് കെ.കെ.രമ വക്കീൽ നോട്ടിസ് അയച്ചിട്ടുണ്ട്.

Read Also: അബദ്ധത്തിൽ അക്കൗണ്ടിലേക്ക് ക്രെഡിറ്റായത് 88,000 രൂപ! ഞെട്ടിത്തരിച്ച് ഗൂഗിൾ പേ ഉപഭോക്താക്കൾ

നോട്ടിസ് കൈപറ്റി 15 ദിവസത്തിനുള്ളിൽ മറുപടി നൽകുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്തില്ലെങ്കിൽ ഒരു കോടി രൂപയുടെ മാനനഷ്ടക്കേസും ക്രിമിനൽ കേസും ഫയൽ ചെയ്യുമെന്നാണ് നോട്ടിസിൽ കെ കെ രമ എം എൽ എ പറഞ്ഞിട്ടുള്ളത്. അഡ്വ. പി.കുമാരൻകുട്ടി വഴിയാണ് കെ കെ രമ നോട്ടിസ് അയച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button