Latest NewsKeralaNews

പൊറോട്ട കഴിക്കരുത് ഭയങ്കര വൃത്തികെട്ട സാധനമാണെന്ന് അമ്മ പലപ്പോഴും തന്നെ ഉപദേശിക്കാറുണ്ട്: ധ്യാൻ ശ്രീനിവാസൻ

അച്ഛന്‍ ഇനി ജീവിക്കില്ല എന്ന അവസ്ഥയില്‍ നില്‍ക്കുന്ന സമയമായിരുന്നു അത്

നടനും സംവിധായകനുമായ ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങൾ വളരെപ്പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. ശ്രീനിവാസന്‍ ആശുപത്രിയിലായിരുന്ന സമയത്ത് നടന്ന ഒരു സംഭവത്തെക്കുറിച്ച്‌ ധ്യാന്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.

ധ്യാനിന്റെ വാക്കുകൾ ഇങ്ങനെ,

അച്ഛന്‍ ഈ അലോപ്പതിക്ക് ഒക്കെ എതിരാണ്. അലോപ്പതിയൊക്കെ കണ്ടു കഴിഞ്ഞാല്‍ ഭയങ്കര പ്രശ്നമാണ്. അതുപോലെ തന്നെ മൈദക്കും എതിരാണ്. പൊറോട്ട ഒന്നും കഴിക്കില്ല. എന്നാല്‍ ഇതിനൊക്കെ എതിരാണെങ്കിലും നന്നായി സിഗരറ്റ് വലിക്കും. അതിന് മാത്രം എതിരല്ല. അച്ഛന്‍ മൈദക്ക് എതിരായതു കൊണ്ട് അമ്മയും എതിരാണ്.

READ ALSO:ബിഗ് ബോസില്‍  ഇനി കളി മാറും !! വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി സോഷ്യൽ മീഡിയ താരം ഹനാന്‍

പൊറോട്ട കഴിക്കരുത് ഭയങ്കര വൃത്തികെട്ട സാധനമാണെന്ന് അമ്മ പലപ്പോഴും തന്നെ ഉപദേശിക്കാറുണ്ട്. ഒരു ദിവസം അച്ഛന്റെ ഒപ്പം ഞാന്‍ ആശുപത്രിയില്‍ നില്‍ക്കുകയാണ്. അച്ഛന്‍ ഇനി ജീവിക്കില്ലാ എന്ന അവസ്ഥയില്‍ നില്‍ക്കുന്ന സമയമായിരുന്നു അത്. ഇതൊക്ക ഡോക്ടര്‍ എന്നോടും അമ്മയോടും പറഞ്ഞിട്ട് നില്‍ക്കുകയാണ്. ഏട്ടന്‍ അന്ന് ചെന്നൈയില്‍ നിന്ന് വരുന്നതേ ഉണ്ടായിരുന്നുള്ളു.

ഡോക്ടര്‍ പറഞ്ഞത് കേട്ട് ഞാനും അമ്മയും തിരിച്ച്‌ ഹോസ്പിറ്റലിലെ ഞങ്ങളുടെ റൂമിലെത്തി സങ്കടപ്പെട്ടിരിക്കുകയാണ്. അന്ന് രാവിലെ തൊട്ട് അമ്മയൊന്നും കഴിച്ചിരുന്നില്ല. അപ്പോള്‍ ഞാന്‍ അമ്മയോട് ചോദിച്ചു, എന്തെങ്കിലും കഴിക്കണ്ടേയെന്ന്. വേണം എന്തെങ്കിലും വാങ്ങാന്‍ അമ്മയും പറഞ്ഞു. റൂമിലെ ഫോണില്‍ നിന്നും നിന്നും ഞാന്‍ കാന്റീനിലേക്ക് വിളിച്ചു. എന്താണ് കഴിക്കാനുള്ളതെന്ന് ചോദിച്ചപ്പോള്‍, ചപ്പാത്തിയുണ്ട് പൊറോട്ടയുണ്ടെന്നൊക്കെ അവര്‍ പറഞ്ഞു.

ഉടനെ അമ്മ പറയുകയാണ് രണ്ട് പൊറോട്ടയും ഒരു ബീഫ് റോസ്റ്റും പറയാന്‍. സത്യമായിട്ടും ഇത് നടന്ന കാര്യമാണ്. ഉടനെ ഞാന്‍ ചോദിച്ചു, എന്റെ അച്ഛന്‍ അവിടെ കിടക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് പൊറോട്ട വേണോയെന്ന്. ധ്യാനേ ഇപ്പോഴല്ലേ ഇങ്ങനെ കഴിക്കാന്‍ പറ്റൂ എന്നായിരുന്നു അമ്മയുടെ മറുപടി. അമ്മ അത്രയും പാവം സ്ത്രീയാണ്. ആ രണ്ട് പൊറോട്ടയില്‍ അമ്മ അച്ഛന്റെ അസുഖമെല്ലാം മറക്കുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button