മലപ്പുറം: ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ച് കൊന്ന സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. പെരിന്തൽമണ്ണ ഏലംകുളത്താണ് സംഭവം. ഏലംകുളം ബാലകൃഷ്ണ സ്മാരക വായനശാലക്ക് സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകൾ ഫാത്തിമ ഫഹ്ന(30) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മുഹമ്മദ് റഫീഖിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ കൊലപാതക കാരണം വ്യക്തമാകുമെന്നാണ് പോലീസിന്റെ നിഗമനം.
Read Also: മലപ്പുറത്ത് വീണ്ടും സ്വർണ വേട്ട! പാർസലായി കടത്താൻ ശ്രമിച്ച ആറ് കിലോ സ്വർണം പിടിച്ചെടുത്തു
കൈയും കാലും കൂട്ടി കെട്ടി വായയിൽ തുണി തിരുകിയായിരുന്നു മൃതദേഹം കണ്ടെത്തിയത്. നോമ്പിന് പിടിക്കുന്നതിനാൽ പുലർച്ച ഭക്ഷണം തയാറാക്കാനായി എഴുന്നേറ്റ യുവതിയുടെ മാതാവ് നബീസ കിടപ്പുമുറിയുടെയും വീടിന്റെയും വാതിലുകൾ തുറന്നുകിടക്കുന്നത് കണ്ട് സംശയം തോന്നി നോക്കിയപ്പോഴാണ് കട്ടിലിന് സമീപം ഫഹ്നയുടെ മൃതദേഹം കണ്ടത്. തുടർന്ന് ഇവർ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.
എന്താണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്ന് ബന്ധുക്കൾക്ക് പോലും അറിയില്ല. ഇവർ തമ്മിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
Read Also: രാജ്യത്ത് പെൻഷൻ പദ്ധതിയിൽ വരിക്കാരാവുന്നവരുടെ എണ്ണത്തിൽ വൻ മുന്നേറ്റം, ഏറ്റവും പുതിയ കണക്കുകൾ അറിയാം
Post Your Comments