KeralaLatest NewsNews

സ്വിഫ്റ്റ് ബസ്സിൽ യാത്ര ചെയ്ത യുവതിയെ അർദ്ധരാത്രി വഴിയിൽ ഇറക്കിവിട്ടു: പരാതി 

മലപ്പുറം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിൽ യാത്ര ചെയ്ത യുവതിയെ അർദ്ധരാത്രി വഴിയിൽ ഇറക്കി വിട്ടതായി പരാതി. കെഎസ്ആർടിസി ജോയിന്റ് എംഡിയ്‌ക്ക് ആണ് യുവതി പരാതി നൽകിയത്. സ്വിഫ്റ്റ് ബസ്സെന്നു കരുതി ഡീലക്‌സ് ബസിൽ മാറിക്കയറിയ യുവതിയെയാണ് ഇറക്കി വിട്ടത്. സ്ഥിരം സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്തിരുന്ന ഇവർ ബസ് മാറിയ വിവരം അറിയാതെ കാത്തുനിന്നു. മലപ്പുറം എടപ്പാൾ സ്വദേശിനിയ്‌ക്കാണ് ഈ അനുഭവം നേരിടേണ്ടി വന്നത്. തിരുവനന്തപുരത്ത് നിന്നും മലപ്പുറത്തേക്കുള്ള യാത്രമധ്യേയാണ് സംഭവം.

എടപ്പാളിനും കുറ്റിപ്പുറത്തിനും ഇടയിൽ ഗോവിന്ദ ടാക്കീസിന് സമീപം സ്വിഫ്റ്റ് ബസ്സുകൾ നിർത്താറുണ്ടെന്ന് കണ്ടക്ടറോടു യുവതി പറഞ്ഞിരുന്നു. എന്നാൽ കുറ്റിപ്പുറം വരെയുള്ള ടിക്കറ്റ് എടുക്കണമെന്നും അല്ലാത്തപക്ഷം നിർത്താൻ കഴിയില്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. തുടർന്ന് യുവതിയെ പുലർച്ചെ മൂന്നരയ്‌ക്ക് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടെന്നാണ് പരാതി. ഡ്രൈവർ ബസ് നിർത്താൻ വിയോജിപ്പ് കാണിച്ചപ്പോഴും കണ്ടക്ടറാണ് യുവതിയെ ഇറക്കിവിടാൻ താല്പര്യം കാണിച്ചതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button