Latest NewsNewsBusiness

ഇന്ത്യയുടെ കോർപ്പറേറ്റ് ചരിത്രത്തിൽ ഇതാദ്യം! വമ്പൻ കടമെടുപ്പുമായി മുകേഷ് അംബാനി

മൂലധന ചെലവിനായാണ് ഇത്തവണ റിലയൻസ് ഫണ്ട് കണ്ടെത്തിയിരിക്കുന്നത്

ഇന്ത്യയുടെ കോർപ്പറേറ്റ് ചരിത്രത്തിൽ ആദ്യമായി വമ്പൻ കടമെടുപ്പ് നടത്തി ബിസിനസ് പ്രമുഖനായ മുകേഷ് അംബാനി. റിപ്പോർട്ടുകൾ പ്രകാരം, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, ജിയോ ഇൻഫോ കോം എന്നിവ സംയുക്തമായി 5 ബില്യൺ യുഎസ് ഡോളറാണ് സമാഹരിച്ചത്. ഏകദേശം 40,920 കോടി രൂപ. കഴിഞ്ഞയാഴ്ച റിലയൻസ് 55 ബാങ്കുകളിൽ നിന്നും 3 ബില്യൺ ഡോളറും, റിലയൻസ് ജിയോ ഇൻഫോകോം 18 ബാങ്കുകളിൽ നിന്ന് 2 ബില്യൺ യുഎസ് ഡോളറുമാണ് സമാഹരിച്ചിട്ടുള്ളത്. ഇന്ത്യൻ കോർപ്പറേറ്റീവ് ചരിത്രം ഏറ്റവും വലിയ സിൻഡിക്കേറ്റഡ് വായ്പയെന്ന പ്രത്യേകതയും ഇവയ്ക്ക് ഉണ്ട്.

പ്രധാനമായും തായ്‌വാനിലെ 24 ബാങ്കുകൾ, ബാങ്ക് ഓഫ് അമേരിക്ക, എച്ച്എസ്ബിസി, എംയുഎഫ്ജി, സിറ്റി, എസ്എംബിസി തുടങ്ങിയ ബാങ്കുകളിൽ നിന്നാണ് തുക കടമെടുത്തിരിക്കുന്നത്. മൂലധന ചെലവിനായാണ് ഇത്തവണ റിലയൻസ് ഫണ്ട് കണ്ടെത്തിയിരിക്കുന്നത്. അതേസമയം, രാജ്യവ്യാപകമായി 5ജി നെറ്റ്‌വർക്ക് വിന്യസിക്കുന്നതിന് ആവശ്യമായ നിക്ഷേപങ്ങൾ നടത്താനാണ് ജിയോ തുക വിനിയോഗിക്കുക.

Also Read: വാടക വീടെടുത്ത് ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയ പ്രതി പിടിയിൽ, 8.76 ഗ്രാം ബ്രൗൺ ഷുഗർ പിടിച്ചെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button