Latest NewsNewsIndia

ഭക്തർക്ക് തിരുപ്പതിയിൽ ഇനി എളുപ്പത്തിൽ എത്തിച്ചേരാം, സെക്കന്ദരാബാദ്-തിരുപ്പതി വന്ദേ ഭാരത് എക്സ്പ്രസ് നാടിന് സമർപ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു

തിരുപ്പതിയിലേക്ക് സർവീസ് നടത്തുന്ന സെക്കന്ദരാബാദ്- തിരുപ്പതി വന്ദേ ഭാരത് എക്സ്പ്രസ് നാടിന് സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. രണ്ട് ദിവസത്തെ ദക്ഷിണേന്ത്യൻ പര്യടനത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ഹൈദരാബാദ് സന്ദർശിച്ചത്. ബീബി നഗർ, ഗുണ്ടൂർ വഴിയാണ് വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് നടത്തുക. ഇതോടെ, തിരുമല സന്ദർശിക്കുന്ന ആയിരക്കണക്കിന് ഭക്തർക്ക് യാത്ര എളുപ്പമാകും.

സാധാരണയായി തിരുപ്പതിയിലേക്ക് 12 മണിക്കൂർ വരെ യാത്ര ചെയ്യേണ്ടതുണ്ട്. 110 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന വന്ദേ ഭാരത് ട്രെയിനിലാണ് യാത്ര ചെയ്യുന്നതെങ്കിൽ, യാത്രാ സമയം 9 മണിക്കൂറിൽ താഴെയായി കുറയുന്നതാണ്. നിലവിൽ, സെക്കന്ദരാബാദ്- തിരുവനന്തപുരം ശബരി എക്സ്പ്രസ്, ലിംഗംപള്ളി- തിരുപ്പതി നാരായണാദ്രി എക്സ്പ്രസ് എന്നിവയാണ് ഗുണ്ടൂർ വഴി തിരുപ്പതിയിലേക്ക് സർവീസ് നടത്തുന്നത്.

Also Read: എന്ത് വില കൊടുത്തും കര്‍ണാടക പിടിച്ചെടുക്കുമെന്ന രാഹുലിന്റെ പ്രഖ്യാപനം വെറുതെയായി, കോലാറിലേയ്ക്ക് കടക്കാനാകാതെ രാഹുല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button