Latest NewsKeralaNews

ട്രാക്കിൽ അറ്റകുറ്റപ്പണി: സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് ഭാഗിക നിയന്ത്രണം

ചെന്നൈ- ഗുരുവായൂർ ട്രെയിൻ ഏപ്രിൽ 10, 11, 13 തീയതികളിൽ കൊല്ലം മേഖലയിൽ 1 മണിക്കൂർ 40 മിനിറ്റ് വൈകി ഓടുന്നതാണ്

ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് മുതലാണ് ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക. ചില ട്രെയിനുകൾ വൈകി ഓടുന്നതാണ്. എറണാകുളം- കൊല്ലം മെമു ഏപ്രിൽ 8 മുതൽ 30 വരെ കായംകുളത്ത് യാത്ര അവസാനിപ്പിക്കുന്നതാണ്. തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി ഏപ്രിൽ 9, 13, 14, 16 തീയതികളിൽ ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും.

ചെന്നൈ- ഗുരുവായൂർ ട്രെയിൻ ഏപ്രിൽ 10, 11, 13 തീയതികളിൽ കൊല്ലം മേഖലയിൽ 1 മണിക്കൂർ 40 മിനിറ്റ് വൈകി ഓടുന്നതാണ്. ഗുരുവായൂർ- ചെന്നൈ എഗ്മോർ ട്രെയിൻ ഏപ്രിൽ 9, 12, 14, 16, 19, 21, 24, 26, 28, 30 എന്നീ തീയതികളിൽ ആലപ്പുഴയ്ക്ക് പകരം കോട്ടയം വഴിയാണ് സർവീസ് നടത്തുക. അതിനാൽ, ഈ ട്രെയിനിന് കോട്ടയത്ത് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണി ഉടൻ പൂർത്തീകരിക്കുകയും, ട്രെയിൻ സർവീസുകൾ വൈകാതെ പുനസ്ഥാപിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

Also Read: സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം : മുപ്പതോളം പേർക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button