കടക്കെണിയിൽ നിന്നും കരകയറാൻ പാകിസ്ഥാന് അടിയന്തര വിദേശ വായ്പ അനിവാര്യമാണെന്ന് ലോക ബാങ്ക്. ‘പൊതു കട പ്രതിസന്ധിയിൽ’ നിന്നും രക്ഷ നേടാൻ പുതിയ വിദേശ വായ്പകൾ എടുക്കാൻ ലോകബാങ്ക് പാകിസ്ഥാന് നിർദ്ദേശം നൽകിയിട്ടുണ്ട്. വിവിധ സാമ്പത്തിക ആഘാതങ്ങളെ തുടർന്ന് ഏകദേശം നാല് ദശലക്ഷത്തിലധികം പാകിസ്ഥാനികളാണ് ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയതെന്നും ലോകബാങ്ക് വ്യക്തമാക്കി. അതേസമയം, 48.5 ബില്യൺ ഡോളർ ഇതിനോടകം തന്നെ ചൈനയിൽ നിന്നും പാകിസ്ഥാൻ കടമായി വാങ്ങിയിട്ടുണ്ട്.
നിലവിൽ, പാകിസ്ഥാന്റെ ശരാശരി പണപ്പെരുപ്പ നിരക്ക് 29.5 ശതമാനമാണ്. അതിനാൽ, അടുത്ത സാമ്പത്തിക വർഷം രാജ്യത്തിന്റെ വളർച്ച 2 ശതമാനമായി ചുരുങ്ങും. ഇത് സാമ്പത്തിക അനിശ്ചിതത്വത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതേസമയം, അടുത്ത വർഷത്തെ പണപ്പെരുപ്പം 18.5 ശതമാനമായി കുറയുമെന്നും, ദാരിദ്ര്യം 37.2 ശതമാനമായി ഉയരുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തൽ. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ഇത്തവണ പാകിസ്ഥാനിൽ 3.9 ദശലക്ഷം ആളുകളാണ് ദാരിദ്ര്യം നേരിട്ടത്.
Post Your Comments