ErnakulamLatest NewsKeralaNattuvarthaNews

ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ കണ്ടെത്തിയ കാറിൽ നിന്ന് പിടിച്ചെടുത്തത് നാ​ല് ചാ​ക്ക് ക​ഞ്ചാ​വ് : സംഭവം കൊച്ചിയിൽ

പ​ള്ളു​രു​ത്തി മ​ധു​ര​ക്ക​മ്പ​നി റോ​ഡി​ലാ​ണ് ക​ഞ്ചാ​വു​മാ​യി കാ​ർ ക​ണ്ടെ​ത്തി​യ​ത്

കൊ​ച്ചി: പ​ള്ളു​രു​ത്തി​യി​ൽ നാ​ല് ചാ​ക്ക് ക​ഞ്ചാ​വു​മാ​യി കാ​ർ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ കണ്ടെത്തി. 10 ദി​വ​സം മു​ൻ​പ് വാ​ട​ക​യ്ക്കെ​ടു​ത്ത കാ​റി​യി​രു​ന്നു ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ കണ്ടെത്തിയത്.

Read Also : ആനക്കാംപൊയില്‍-മേപ്പാടി തുരങ്കപാത: ദേശീയ ദുരന്തനിവാരണ അതോറിറ്റിയെ സമീപിക്കാനൊരുങ്ങി പശ്ചിമഘട്ട സംരക്ഷണ സമിതി

പ​ള്ളു​രു​ത്തി മ​ധു​ര​ക്ക​മ്പ​നി റോ​ഡി​ലാ​ണ് ക​ഞ്ചാ​വു​മാ​യി കാ​ർ ക​ണ്ടെ​ത്തി​യ​ത്. കാ​ർ തി​രി​കെ ല​ഭി​ക്കാ​തെ വ​ന്ന​പ്പോ​ൾ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കാ​ർ ഉ​ട​മ​ക​ൾ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് എ​ത്തി​യ പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ക്കുകയായിരുന്നു.

Read Also : മ​ദ്യ​ല​ഹ​രി​യി​ലായിരുന്ന മ​ക​ന്‍റെ അ​ടി​യേ​റ്റ് അ​ച്ഛ​ൻ മ​രി​ച്ചു

ര​ണ്ട് ചാക്ക് പൊ​ട്ടി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 136 കി​ലോ ക​ഞ്ചാ​വാ​ണ് ല​ഭി​ച്ച​ത്. ക​ട​വ​ന്ത്ര സ്വ​ദേ​ശി​ക​ളാ​ണ് കാ​ർ വാ​ട​ക​യ്ക്ക് എ​ടു​ത്ത​തെ​ന്നാ​ണ് ഉ​ട​മ​ക​ൾ പ​റ​യു​ന്ന​ത്.‌ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button