
കൊച്ചി: പീഡനശ്രമത്തിനിടെ എഴുപത്തിയഞ്ചുകാരിയെ ശ്വാസംമുട്ടിച്ചു കൊന്ന കേസിൽ ബന്ധുവായ യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കൊച്ചിയിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് നാടിനെ നടുക്കിയ ദാരുണസംഭവം നടന്നത്. പ്രതിയുൾപ്പെടെയുള്ള ബന്ധുക്കളാണ് ഗുതുതരമായ പരിക്കുകളോടെ വൃദ്ധയെ ആശുപത്രിയിലെത്തിച്ചത്.
വൃദ്ധയുടെ ശരീരത്തിലെ പരിക്കുകൾ കണ്ട ഡോക്ടർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന്, സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണമാരംഭിച്ചു. അതിനിടെ വൃദ്ധ ചികിത്സയിലിരിക്കെ മരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ചോദ്യം ചെയ്തതോടെ യുവാവ് കുറ്റം സമ്മതിക്കുകയായിരുന്നു.
Post Your Comments