MollywoodLatest NewsKeralaNewsEntertainment

ഇന്നസെന്റിന്റെ മരണം ഡബ്ല്യൂസിസി ബഹിഷ്‌ക്കരിച്ചതാണോ? മറുപടിയുമായി രമ്യ നമ്പീശൻ

ഇന്നസെന്റ് മരിച്ച സമയത്ത് ഡബ്ല്യൂസിസിയിലെ അംഗങ്ങള്‍ അവിടെ എത്തിയില്ല

നാല് പതിറ്റാണ്ടോളം വ്യത്യസ്തമായ വേഷങ്ങളിലൂടെ ആരാധകരെ ചിരിപ്പിച്ച പ്രിയ നടൻ ഇന്നസെന്റ് വിട പറഞ്ഞത് ഇക്കഴിഞ്ഞ മാര്‍ച്ച് 26ന് ആയിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള സഹപ്രവര്‍ത്തകരും ആരാധകരുമെല്ലാം താരത്തെ അവസാനമായി ഒരു നോക്കു കാണാനായി എത്തിയിരുന്നു. എന്നാൽ, ഇന്നസെന്റിനെ കാണാന്‍ ഡബ്ല്യൂസിസി അംഗങ്ങള്‍ എത്താതിരുന്നത് സോഷ്യൽ മീഡിയയിലടക്കം വലിയ ചര്‍ച്ചയായി.

read also: ഞാൻ കല്യാണം കഴിച്ചു പോയാൽ കുടുംബം അനാഥമായിപ്പോകും: ജീവിതത്തെക്കുറിച്ച് തെസ്‌നി ഖാൻ

ഇന്നസെന്റിന്റെ മരണം ഡബ്ല്യൂസിസി ബഹിഷ്‌ക്കരിച്ചതാണോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് നടി രമ്യ നമ്പീശന്‍ ഇപ്പോള്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്.

‘ഇന്നസെന്റ് മരിച്ച സമയത്ത് ഡബ്ല്യൂസിസിയിലെ അംഗങ്ങള്‍ അവിടെ എത്തിയില്ല, റീത്ത് വച്ചില്ല എന്ന ചര്‍ച്ചകളൊക്കെ നടന്നിരുന്നു അതൊക്കെ കേട്ടിരുന്നോ?’ എന്ന ചോദ്യത്തിന് ഇല്ല എന്നാണ് രമ്യ നമ്പീശന്റെ മറുപടി. ‘എന്തോ ചില കാര്യങ്ങള്‍ ഞാന്‍ കേള്‍ക്കാറില്ല’ എന്നാണ് തമാശയോടെ രമ്യ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button