KeralaLatest NewsNews

മഹിളാകോണ്‍ഗ്രസില്‍ കൂട്ടത്തല്ല്, ലിപ്സ്റ്റിക്ക് വാരിത്തേച്ച മഹിളാമണികള്‍ക്കേ സ്ഥാനമുള്ളൂ: സുനിത വിജയന്‍

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മില്‍ പോര് തുടരുന്നതിനിടയില്‍ മഹിളാ കോണ്‍ഗ്രസിലും തര്‍ക്കം. മഹിളാ കോണ്‍ഗ്രസിന്റെ ഭാരവാഹിത്വം കെസി വേണുഗോപാല്‍ വിഭാഗം പിടിച്ചെടുത്തു എന്ന ആരോപണവുമായി മഹിളാ കോണ്‍ഗ്രസ് നേതാവ് സുനിതാ വിജയന്‍.

Read Also: കൈപ്പത്തി വെട്ടിമാറ്റിയ ജോസഫ് മാഷിന്റെ ജീവിത കഥ സംപ്രേഷണം ചെയ്ത ചാനലിന് ഭീഷണി

മഹിളാ കോണ്‍ഗ്രസ് ഭാരവാഹി പട്ടികയില്‍ അര്‍ഹരെ തഴഞ്ഞു എന്നാണ് ആരോപണം. തിരുവനന്തപുരം ജില്ലാ അധ്യക്ഷ പദവിയില്‍ നിന്നും തഴഞ്ഞതിലാണ് സുനിത പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. രമേശ് ചെന്നിത്തല വിഭാഗം നേതാവായ സുനിത വിജയന്‍ പദവികളും രാജിവെച്ചു.

ലിപ്സ്റ്റിക്കിട്ട വനിതകള്‍ക്കേ പാര്‍ട്ടിയില്‍ സ്ഥാനമുള്ളൂവെന്നും, കോണ്‍ഗ്രസില്‍ കെസി വേണുഗോപാലിന് വേണ്ടി റിക്രൂട്ട്‌മെന്റ് ഏജന്‍സി പ്രവര്‍ത്തിക്കുന്നുവെന്നും സുനിത പറഞ്ഞു. നിലവിലെ ഭാരവാഹി പട്ടികയില്‍ വന്നവരെല്ലാം അനര്‍ഹരാണ് എന്നും അവര്‍ ചൂണ്ടിക്കാട്ടി.

ജെബി മേത്തര്‍ കെസി വേണുഗോപാലിന്റെ ചട്ടുകമായെന്നാണ് മറ്റു ഗ്രൂപ്പുകളുടെ അഭിപ്രായം. ഇക്കാര്യത്തില്‍ വലിയ അതൃപ്തി എ വിഭാഗത്തിനുമുണ്ട്. എ വിഭാഗം നേതാക്കള്‍ ഇക്കാര്യം ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നാണ് വിവരം. സംസ്ഥാന ഭാരവാഹി പട്ടികയിലും എ-ഐ വിഭാഗത്തിനെ തഴഞ്ഞു. സുധാകരന്‍ അനുകൂലികള്‍ക്കും പരിഗണന ലഭിച്ചില്ല. ഇതോടെ രമേശ് ചെന്നിത്തലയും സുധാകരനും ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചു. പട്ടിക മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് കത്ത് നല്‍കി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button