KeralaLatest NewsNews

ലൈഫ് പദ്ധതി: 174 കുടുംബങ്ങൾക്ക് കൂടി വീടൊരുങ്ങി

തിരുവനന്തപുരം: ലൈഫ് മിഷൻ നിർമ്മാണം പൂർത്തീകരിച്ച നാല് ഭവന സമുച്ചയങ്ങൾ ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കണ്ണൂർ കടമ്പൂർ, കൊല്ലം പുനലൂർ, കോട്ടയം വിജയപുരം, ഇടുക്കി കരിമണ്ണൂർ എന്നിവടങ്ങളിലാണ് ഈ ഭവന സമുച്ചയങ്ങൾ. 6.7 കോടി മുതൽ 7.85 കോടി വരെ ചെലവഴിച്ചാണ് ഈ ഓരോ ഭവനസമുച്ചയവും പൂർത്തിയാക്കിയത്. ഓരോ യൂണിറ്റിലും ഹാൾ, രണ്ട് കിടപ്പുമുറികൾ, അടുക്കള, കക്കൂസ്, കുളിമുറി, ബാൽക്കണി എന്നിവയുണ്ട്. പൊതുവായ ഇടനാഴിയും കുഴൽകിണറും കുടിവെള്ള സംഭരണിയും മാലിന്യ സംസ്‌കരണ സംവിധാനവും ജനറേറ്ററും സോളാർ ലൈറ്റ് സംവിധാനവുമെല്ലാം ഓരോ സമുച്ചയത്തിലും ഉറപ്പാക്കിയിട്ടുണ്ട്. വീടും ഭൂമിയുമില്ലാത്ത പാവപ്പെട്ടവർക്കായി നിർമ്മിച്ച ലൈഫ് ഫ്‌ളാറ്റുകൾക്ക് അവകാശികളാകാൻ പോകുന്നത് 174 കുടുംബങ്ങളാണ്.

Read Also: പ്രധാനമന്ത്രിക്കും യോഗി ആദിത്യനാഥിനുമെതിരേ വധഭീഷണി മുഴക്കിയ സംഭവത്തിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

ശനിയാഴ്ച രാവിലെ 10.30ന് കണ്ണൂർ കടമ്പൂരിൽ നടക്കുന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ കടമ്പൂരിലെ ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറും. തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. അതേ സമയം തന്നെ കൊല്ലം പുനലൂരിലെ ഭവനസമുച്ചയത്തിൽ മന്ത്രിമാർ കെ എൻ ബാലഗോപാലും ജെ ചിഞ്ചുറാണിയും, കോട്ടയം വിജയപുരത്ത് വി എൻ വാസവനും, ഇടുക്കി കരിമണ്ണൂരിൽ റോഷി അഗസ്റ്റിനും അതാതിടത്തെ ഗുണഭോക്താക്കൾക്ക് താക്കോൽ കൈമാറും. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി നൂറ് ദിന പരിപാടിയിലുൾപ്പെടുന്നതാണ് ഈ ചടങ്ങ്.

എല്ലാവർക്കും അടച്ചുറപ്പുള്ള വീട് ലഭ്യമാക്കാനുള്ള ശ്രദ്ധേയ ഇടപെടലുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോവുകയാണ്. ലൈഫ് മിഷൻ സംസ്ഥാനത്ത് നിർമ്മിക്കുന്ന 29 ഭവനസമുച്ചയങ്ങളിൽ ആദ്യത്തെ നാലെണ്ണമാണ് ഇപ്പോൾ പൂർത്തിയാകുന്നത്. ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതിയുടെ ഭാഗമായി ഇതുവരെ സംസ്ഥാനത്ത് പൂർത്തിയായത് 3,39,822 വീടുകളാണ്. ഈ സാമ്പത്തിക വർഷം 1,06,000 വീടുകളുടെ നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്ത്. ഇതിൽ അരലക്ഷത്തിലധികം (54,430) വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. 60,160 വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളിൽ പുരോഗമിക്കുകയാണ്.

Read Also: പാർട്ടി അധികാരത്തിൽ വരുമ്പോൾ നാവ് അറുത്തുമാറ്റും: രാഹുൽ ഗാന്ധിയെ ശിക്ഷിച്ച ജഡ്ജിയെ ഭീഷണിപ്പെടുത്തി കോൺഗ്രസ് നേതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button