നോയിഡ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി മുഴക്കിയ കേസില്‍ ബിഹാര്‍ സ്വദേശി അറസ്റ്റില്‍. വെള്ളിയാഴ്ച രാവിലെ നോയിഡ പോലീസ് ആണ് പതിനാറുകാരനെ അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയ്ക്കെതിരെ വധഭീഷണി മുഴക്കി ചില മാധ്യമങ്ങള്‍ക്ക് ഇ-മെയില്‍ അയച്ചെന്നാണ് കൗമാരക്കാരനെതിരായ കേസ്.
സംഭവവുമായി ബന്ധപ്പെട്ട് ഒരു മാധ്യമസ്ഥാപനം നല്‍കിയ പരാതിയിൽ ഏപ്രില്‍ അഞ്ചിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരേ വധഭീഷണി മുഴക്കിക്കൊണ്ടുള്ള ഇ-മെയില്‍ സംബന്ധിച്ച് പോലീസിന്റെ ടെക്‌നിക്കല്‍ വിഭാഗം അന്വേഷണം നടത്തി. തുടര്‍ന്ന് ഇ-മെയില്‍ അയച്ച കുട്ടിയിലേക്ക് എത്തിച്ചേരുകയായിരുന്നു.
ഞാൻ കല്യാണം കഴിച്ചു പോയാൽ കുടുംബം അനാഥമായിപ്പോകും: ജീവിതത്തെക്കുറിച്ച് തെസ്‌നി ഖാൻ
11-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ പതിനാറുകാരനെ ലക്‌നൗവിലെ ചിന്‍ഹാത് പ്രദേശത്തുനിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. ഐപിസി 153 എ, 505 (1ബി), 506 തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നതെന്നും പ്രതിക്കെതിരെ ഐടി വകുപ്പുകളും ചുമത്തുമെന്നും പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ വിദ്യാർത്ഥിയെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു.
Post Your Comments