Latest NewsKeralaNews

കുടുംബം അല്ല രാഷ്ട്രം ആണ് വലുതെന്ന് അനിൽ പറയുന്നത് നരേന്ദ്ര മോദിയുടെ ഭരണമന്ത്രത്തിനുള്ള അംഗീകാരം: വി മുരളീധരൻ

തിരുവനന്തപുരം: അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. കുടുംബം അല്ല രാഷ്ട്രം ആണ് വലുതെന്ന് അനിൽ പറയുന്നത് നരേന്ദ്ര മോദിയുടെ ഭരണമന്ത്രത്തിനുള്ള അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: മുഖ്യശത്രു ഇടതുപക്ഷമെന്നുള്ള കോൺഗ്രസ് നിലപാടാണ് അനിൽ ആന്റണിമാരെ സൃഷ്ടിക്കുന്നത്: പി എ മുഹമ്മദ് റിയാസ്

പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് പ്രാവർത്തികമാക്കാൻ ശ്രമിക്കുമെന്ന, ഇന്ന് ഡൽഹിയിൽ കേട്ട അനിലിന്റെ വാക്കുകൾ രാജ്യത്തിന്റെ അറുപത് ശതമാനത്തിൽ അധികം വരുന്ന യുവതയുടെ ശബ്ദം കൂടിയാണ്. നാടിന് നല്ലത് നരേന്ദ്രമോദിയെന്ന് അനിൽ അടിവരയിട്ട് പറയുമ്പോൾ, രാജ്യത്തെ ഒറ്റുന്ന കോൺഗ്രസുകാരെ നിങ്ങളോട് ഒപ്പം നിൽക്കാൻ താൻ ഇല്ലെന്ന് അനിൽ ഉറക്കെ പറയുമ്പോൾ രാഹുലിനും കൂട്ടർക്കും സ്വയം വിമർശനത്തിന് അത് ഉപകരിക്കട്ടെ എന്ന് മാത്രം കുറിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: വിൽപ്പനയിൽ റെക്കോർഡ് മുന്നേറ്റവുമായി അമുൽ, ഇത്തവണ രേഖപ്പെടുത്തിയത് കോടികളുടെ വിറ്റുവരവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button