KeralaNews

30 വെള്ളിക്കാശിന് യൂദാസ്, യേശുവിനെ ഒറ്റിക്കൊടുത്ത ദിവസം: അനിൽ ആന്റണി പോകുന്നത് കോൺഗ്രസിനെ ബാധിക്കില്ലെന്ന് കെ സുധാകരൻ

തിരുവനന്തപുരം: അനിൽ ആന്റണിക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുപ്പത് വെള്ളിക്കാശിന് യൂദാസ്, യേശുവിനെ ഒറ്റിക്കൊടുത്ത ദിവസത്തിൽ അനിൽ ആന്റണി സ്വന്തം പിതാവിനേയും കോൺഗ്രസിനേയും ഒറ്റിക്കൊടുത്തുവെന്ന് അദ്ദേഹം വ്യക്തമാക്കി. എ കെ ആന്റണിയുടെ മകനെന്നതിന് അപ്പുറം അനിൽ ആന്റണി കോൺഗ്രസിൽ മറ്റാരുമല്ലെന്നും അദ്ദഹം വ്യക്തമാക്കി.

Read Also: അതിവേഗത്തിൽ കുതിച്ച് ആപ്പിൾ, ഏറ്റവും പുതിയ ഐഒഎസ് 17 സോഫ്റ്റ്‌വെയർ പതിപ്പ് ഉടൻ അവതരിപ്പിക്കും

മുപ്പത് വെള്ളിക്കാശിന് യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്ത കാലമാണിത്. അക്കൂട്ടത്തിലൊന്നായി അനിൽ ബിജെപിയിൽ ചേർന്നതിനെയും കാണാം. ചതിയുടെ ദിവസമാണിന്ന്. അനിൽ ആന്റണി സ്വന്തം പിതാവിനേയും കോൺഗ്രസിനേയും ഒറ്റിക്കൊടുത്തു. എ കെ ആന്റണിയുടെ മകനെന്നതിന് അപ്പുറം അനിൽ ആന്റണി കോൺഗ്രസിൽ ആരുമല്ല. കോൺഗ്രസിനായി സമരം ചെയ്ത പാരമ്പര്യം പോലും അനിലിനില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിന് വേണ്ടി വിയർപ്പൊഴുക്കിയവരാരും പാർട്ടി വിട്ട് പോയിട്ടില്ല. പാർട്ടിക്ക് വേണ്ടി വിയർപ്പ് പൊഴിക്കാത്തയാളാണ് അനിൽ. ആന്റണിയുടെ മകനായതിനായതിനാലാണ് അയാൾ കോൺഗ്രസുകാരനെന്ന് നമ്മൾ പോലും പറയുന്നത്. രാഷ്ട്രീയം വ്യക്തിഗതമാണ്. ഒരു കുടുംബത്തിൽ വ്യത്യസ്ത രാഷ്ട്രീയമുള്ളത് മുമ്പുമുണ്ടായിട്ടുണ്ട്. അനിൽ ബിജെപിയിൽ ചേർന്ന വിവരമറിഞ്ഞ് ആന്റണിയുമായി സംസാരിച്ചിരുന്നുവെന്നും മക്കളുടെ രാഷ്ട്രീയത്തിലിടപെടാറില്ലെന്നായിരുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Read Also: മുടികൊഴിച്ചിൽ കുറയ്ക്കാൻ ഡയറ്റില്‍ ഈ ഭക്ഷണങ്ങൾ ഉള്‍പ്പെടുത്താം

shortlink

Related Articles

Post Your Comments

Related Articles


Back to top button