![](/wp-content/uploads/2023/04/hasanu.jpg)
ഹരിപ്പാട്: വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന അന്യസംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമബംഗാൾ മാൾഡാ സ്വദേശി ഹസനു സമാൻ (31) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ എട്ടരയോടെ കരുവാറ്റ ടി ബി ജംഗ്ഷന് സമീപം വെച്ചാണ് അപകടമുണ്ടായത്. ആലപ്പുഴ ഭാഗത്തേക്ക് പോയ കാർ സൈക്കിളിൽ പോയ ഹസനു വിനെയും മറ്റൊരു സ്ത്രീയേയും ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം 3 മണിയോടെയാണ് ഇയാളുടെ മരണം സംഭവിച്ചത്.
മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments