അങ്കമാലി: വീട്ടമ്മയെ കിടപ്പുമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തുറവൂർ ആനപ്പാറ അരീക്കൽ (മേത്തൻ) മിനി (51) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Read Also : ‘നട്ടെല്ലുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ തുടരാത്തതിന് കാരണം രാഹുല്‍ ഗാന്ധി’: തുറന്നടിച്ച് ഗുലാം നബി ആസാദ്
തിങ്കളാഴ്ച രാവിലെ 9.30-നാണ് മിനിയെ മരിച്ച നിലയിൽ കണ്ടത്. അങ്കമാലി താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കഴുത്തിൽ പാട് കണ്ടതോടെ ഡോക്ടർ കാലടി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് ഭർത്താവിനെ കസ്റ്റഡിയിലെടുത്തത്. ജോയിയുടെ ആദ്യ ഭാര്യയുടെ മരണശേഷം മിനിയെ രണ്ടാമത് വിവാഹം കഴിക്കുകയായിരുന്നു.
Read Also : ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കുന്ന ദൗത്യം തിങ്കളാഴ്ചയ്ക്ക് ശേഷം ആരംഭിക്കും
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിച്ചു.
Post Your Comments