ErnakulamLatest NewsKeralaNattuvarthaNews

‘ആശംസകൾ അനിൽ.. എന്തായാലും പാർട്ടി മാറിയതിന്റെ പേരിൽ കോൺഗ്രസിലെ ആരും അയാളെ 51 വെട്ട് വെട്ടാൻ പോകുന്നില്ല’: ഹരീഷ് പേരടി

കൊച്ചി: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റെണിയുടെ ബിജെപി പ്രവേശനത്തിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി രംഗത്ത്. പാർട്ടി മാറിയതിന്റെ പേരിൽ കോൺഗ്രസിലെ ആരും അനിൽ ആന്റണിയെ 51 വെട്ട് വെട്ടാൻ പോകുന്നില്ലെന്നും കോൺഗ്രസിൽ ഇപ്പോഴും ജനാധിപത്യത്തിന് പ്രതീക്ഷയുണ്ടെന്നും ഹരീഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

കുടുംബം അല്ല രാഷ്ട്രം ആണ് വലുതെന്ന് അനിൽ പറയുന്നത് നരേന്ദ്ര മോദിയുടെ ഭരണമന്ത്രത്തിനുള്ള അംഗീകാരം: വി മുരളീധരൻ

അനില്‍ ആന്റണി ബിജെപിയില്‍; അംഗത്വം സ്വീകരിച്ചു:…..അഞ്ച് നേരത്തെ നിസ്ക്കാരവും പാർട്ടി ക്ലാസ്സും കഴിഞ്ഞ്..SFI യും DYFI യും കഴിഞ്ഞ് MP കളിയും കഴിഞ്ഞ അബ്ദുള്ളകുട്ടി BJP യിൽ എത്തി…K.V.തോമസ്സ് CPM ന്റെ ഡൽഹിയിലെ കാര്യക്കാരനായി…ഇനിയുമുണ്ട് ഉദാഹരണങ്ങൾ…ഒരു ജനാധിപത്യ രാഷ്ട്രത്തിൽ ആളുകൾ പാർട്ടി മാറുന്നത് അവരുടെ വ്യക്തി സ്വാതന്ത്ര്യമാണ്…അനിൽ ആശംസകൾ..

എന്തായാലും കോൺഗ്രസിലെ ആരും പാർട്ടി മാറിയതിന്റെ പേരിൽ അയാളെ 51 വെട്ട് വെട്ടാൻ പോകുന്നില്ല…കാരണം കോൺഗ്രസ്സ് ഇപ്പോഴും മതവുമല്ല..പട്ടാളവുമല്ല…അവിടെയിപ്പോഴും ജനാധിപത്യത്തിന് പ്രതീക്ഷയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button