Latest NewsKeralaNews

അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം ജനാധിപത്യ ഇന്ത്യക്കും കേരളത്തിനും അപമാനകരം: വിമർശനവുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം: അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം ജനാധിപത്യ ഇന്ത്യക്കും കേരളത്തിനും അപമാനകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കോൺഗ്രസ്സുകാർക്ക് ബിജെപിയിൽ പോകാനുള്ള അതിർവരമ്പുകൾ ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. ആന്റണിയുടെ നിസ്സഹായാവസ്ഥ എന്നത് കോൺഗ്രസ്സിന്റെ തന്നെ നിസ്സഹായാവസ്ഥയാണെന്ന് അദ്ദേഹം വിമർശിച്ചു.

Read Also: അവകാശികളില്ലാതെ അക്കൗണ്ടിൽ കെട്ടിക്കിടക്കുന്ന തുകയ്ക്ക് പരിഹാരം, പുതിയ വെബ് പോർട്ടലുമായി റിസർവ് ബാങ്ക്

അനിലിന്റെ ബിജെപി അനുകൂല നിലപാടുകളിൽ ആന്റണിയും കോൺഗ്രസ് നേതൃത്വവും മൗനം പാലിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനോ കെപിസിസി പ്രസിഡണ്ട് കെ സുധാകരനോ ആരും തന്നെ അത്തരം പ്രസ്താവനകളിൽ അദ്ദേഹത്തെ എതിർക്കാനോ തിരുത്താനോ ശ്രമിച്ചിട്ടില്ല. രാഷ്ട്രീയ നിലപാടുകൾ സമാനമായതുകൊണ്ടാണ് കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്കും അപൂർവമായി ബിജെപിയിൽ നിന്ന് കോൺഗ്രെസ്സിലേക്കും മാറാൻ യാതൊരു പ്രയാസവുമില്ലാത്തത്. ഏതുനിമിഷവും അങ്ങോട്ടും ഇങ്ങോട്ടും മാറാൻ സാധിക്കുന്ന സംവിധാനമായി ബിജെപിയും കോൺഗ്രസ്സും മാറി. കോൺഗ്രസിന്റെ സാമ്പത്തിക നിലപാടുകളിലും വർഗീയതക്കെതിരായ നിലപാടുകളിലും ഇത് കാണാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിൽ നിന്നും തീർത്തും വ്യത്യസ്തമായ നിലപാടാണ് സിപിഐ എമ്മിനും ഇടതുപക്ഷത്തിനുമുള്ളത്. ബിജെപിയുടെ വർഗീയ നിലപാടിനെയും സാമ്പത്തിക നയങ്ങളെയും ഇടതുപക്ഷം ശക്തിയായി എതിർക്കുന്നു. ആഗോളവത്കരണ സ്വകാര്യവൽക്കരണ സാമ്പത്തിക നയങ്ങളെ എതിർക്കുന്ന, പൊതുമേഖലാ സ്ഥാപനങ്ങളെ എല്ലാം വിറ്റുതുലക്കുകയും ജനങ്ങളെ നിരന്തരമായി കൊള്ളയടിക്കുകയും ചെയ്യുന്ന നയസമീപനങ്ങളെ എതിർക്കുന്ന കോൺഗ്രസിലെ മതനിരപേക്ഷ വാദികളെ ഉൾകൊള്ളാൻ ഇടതുപക്ഷത്തിന് പ്രയാസമില്ല. രാജ്യത്തെ ജനങ്ങളെ കൊള്ളചെയ്ത് സമ്പത്ത് ചോർത്തിയെടുത്ത് ഇന്ത്യയെ ഒരു ശതമാനം വൻകിടക്കാർക്ക് നൽകുകയാണ് ബിജെപി സർക്കാർ. ഒരു ശതമാനത്തിന്റെ കയ്യിൽ രാജ്യത്തിന്റെ നാല്പത് ശതമാനം സമ്പത്തും കേന്ദ്രീകരിക്കുന്ന വിധത്തിൽ അദാനിയേയും അംബാനിയെയും വളർത്തിയെടുക്കുന്ന സമീപനമാണ് ബിജെപി സ്വീകരിക്കുന്നത്. ആഗോളവത്കരണ നയങ്ങൾ രാജ്യത്ത് ആദ്യം നടപ്പാക്കിയത് കോൺഗ്രസാണ്. ഇപ്പോൾ അതേ നയങ്ങൾ ബിജെപി തുടരുകയാണ്. അതിനാൽ തന്നെ അവർക്കിടയിൽ സാമ്പത്തിക നയങ്ങളിൽ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: മഹാനായ ആ രാഷ്ട്രീയ നേതാവിൻ്റെ സംശുദ്ധ ജീവിതത്തിൽ ചെളി വാരിതേച്ചു കൊണ്ടാണ് ഈ ഇറങ്ങിപ്പോക്ക്: ഷിബു ബേബി ജോൺ

shortlink

Related Articles

Post Your Comments

Related Articles


Back to top button