Latest NewsKeralaNews

ഏറ്റവും സ്‌നേഹവും ബഹുമാനവും അച്ഛൻ എ കെ ആന്റണിയോട്: ശരിയായ തീരുമാനമാണ് എടുത്തതെന്ന് വിശ്വസിക്കുന്നുവെന്ന് അനിൽ ആന്റണി

ന്യൂഡൽഹി: തനിക്ക് ഏറ്റവും സ്‌നേഹവും ബഹുമാനവും അച്ഛൻ എകെ ആന്റണിയോടാണെന്ന് അനിൽ ആന്റണി. ബിജെപി ആസ്ഥാനത്ത് പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

Read Also: എകെ ആൻറണിയുടെ മകൻ അനിൽ ആന്റണി ബിജെപിയിൽ ചേർന്നു: ബിജെപി ആസ്ഥാനത്ത് എത്തി അംഗത്വം സ്വീകരിച്ചു

അച്ഛൻ, അമ്മ, സഹോദരൻ, താൻ അങ്ങനെ വീട്ടിൽ തങ്ങൾ നാല് പേരാണ്. നാല് പേരും വ്യത്യസ്തരായ ആളുകളാണ്. എങ്കിലും അച്ഛനോടാണ് തനിക്ക് ഏറ്റവും ഇഷ്ടവും ബഹുമാനവുമുള്ളത്. ഇത് വ്യക്തിത്വത്തെ കുറിച്ചുള്ള പ്രശ്‌നമല്ല. ആശയപരമായ വ്യത്യാസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ശരിയായ തീരുമാനമാണ് എടുത്തതെന്നാണ് താൻ വിശ്വസിക്കുന്നത്. അച്ഛനോടുള്ള സ്‌നേഹത്തിലും ബഹുമാനത്തിനും ഒരു കുറവുമുണ്ടാവില്ല. അത് പഴയത് പോലെ തുടരുമെന്നും അദ്ദേഹം അചൂണ്ടിക്കാട്ടി.

Read Also: ‘കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ കളള നാണയം, അറക്കപറമ്പിൽ കുര്യൻ ആന്റ്റണിയുടെ മകൻ ബിജെപിയിൽ ചേർന്നു, അതിൽ അദ്ഭുതമില്ല’

shortlink

Related Articles

Post Your Comments

Related Articles


Back to top button