
ചെന്നൈ: നീന്തൽ പഠിക്കുന്നതിനിടെ കുളത്തിലേക്ക് വഴുതി വീണ ഏഴുവയസുകാരന് ദാരുണാന്ത്യം. ചെന്നൈയിലെ പെരിയമേട്ടിലാണ് സംഭവം. ഒട്ടേരി സ്വദേശി തേജസ് ഗുപ്തയാണ് കുളത്തിൽ മുങ്ങി മരിച്ചത്. കഴിഞ്ഞ പത്ത് ദിവസമായി കുട്ടി നീന്തൽ പരിശീലനം നടത്തിവരികയായിരുന്നു.
Read Also: ‘ഓപ്പറേഷൻ കുക്കീ മോൺസ്റ്റർ’ വിജയകരം: ഡാർക്ക് വെബ് തട്ടിപ്പുകാർക്ക് പൂട്ടുവീണു, 120 പേർ അറസ്റ്റിൽ
കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെ രണ്ട് പരിശീലകരുടെ സാന്നിധ്യത്തിൽ തേജസ് നീന്തൽ പഠിക്കുകയായിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചത്. കുളത്തിലെ ആഴമുള്ള ഭാഗത്തേക്കാണ് തേജസ് വഴുതി വീണത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അതേസമയം, സംഭവത്തിൽ തേജസിന്റെ ബന്ധുക്കൾ പെരിയമേട് പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Post Your Comments