Latest NewsKeralaNews

പാര്‍ട്ടിക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഒരു സഖാവിനോട് അവസാനമായി ചെയ്യാവുന്ന കൊടുംക്രൂരത : ആശാ ലോറന്‍സ്

മൂത്ത മകന്‍ പാര്‍ട്ടിയുടെ ചതിക്ക് കൂട്ടുനില്‍ക്കുന്നു

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ അവസാന യാത്രയയപ്പും ചതിയിലൂടെയെന്നവിമർശനവുമായി മകള്‍ ആശാ ലോറന്‍സ്.മൃതദേഹം മെഡിക്കല്‍ കോളജിന് നൽകണമെന്ന് അപ്പന്‍ പറഞ്ഞിട്ടില്ല എന്നും ലോറന്‍സിനേക്കാള്‍ വലിയ നിരീശ്വരവാദിയായിരുന്ന അദ്ദേഹത്തിന്റെ പിതാവിന്റെ അന്ത്യകര്‍മങ്ങള്‍ ക്രിസ്തീയ ആചാരങ്ങളോടെയായിരുന്നു എന്നും ആശാ ലോറന്‍സ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മക്കളുടെ വിവാഹത്തിനും കൊച്ചുമക്കളുടെ മാമോദീസയ്ക്കുമെല്ലാം ലോറന്‍സ് പങ്കെടുത്തിരുന്നെന്നും മകള്‍ പറയുന്നു. ഒരിക്കലും ഈശ്വര വിശ്വാസത്തെ എതിര്‍ത്തിട്ടില്ല. ദൈവം മനുഷ്യര്‍ക്ക് പട്ടിണി കൊടുക്കുന്നു എന്ന രീതിയില്‍ പരിഹസിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഒരു സഖാവിനോട് അവസാനമായി ചെയ്യാവുന്ന കൊടുംക്രൂരതയാണെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആശ ലോറന്‍സ് പറയുന്നു.

read also: ഇനി മുതല്‍ പരസ്യപ്രതികരണം വേണ്ട, ഒരുതരത്തിലും യോജിക്കാനാകില്ല: പി.വി അന്‍വറിനോട് സിപിഎം

കുറിപ്പ്

അവസാന യാത്ര അയപ്പും ചതിയിലൂടെ

അപ്പൻ ഒരിക്കലും പറഞ്ഞിട്ടില്ല അപ്പനെ Medical College ന് ദാനം കൊടുക്കുവാൻ

അപ്പൻ്റെ അപ്പൻ അപ്പനെക്കാൾ വല്യ നിരിശ്വവാദി ആയിരുന്നു

അദ്ദേഹത്തെ അടക്കിയത് കലൂർ
പൊറ്റകുഴി പള്ളി സിമിത്തേരിയിൽ
എല്ലാ വിധ കൃസ്ത്രീയ ആചാരങ്ങളുടെയും അകമ്പടിയോടെ ആയിരുന്നു

ഞങ്ങൾ 4 മക്കൾടെ വിവാഹം പള്ളിയിൽ വച്ച്
എല്ലാത്തിനും അപ്പൻ പങ്കെടുത്തിട്ടുമുണ്ട്
പേരകുട്ടികൾടെ മാമ്മോദീസയ്ക്ക്
അപ്പൻ പങ്കെടുത്തുണ്ട്
അമ്മയെ യാത്രയാക്കിയതും പള്ളിയിൽ

ആരോയോ ബോധിപ്പിക്കാൻ ആണ് ഇപ്പഴത്തെ നാടകം

Medical College ന് വിട്ട് കൊടുക്കൽ

Communist കാരുടെ ചതി അവസാനവും

അപ്പൻ 2021 ൽ ആശുപത്രിയിൽ ആയപ്പോൾ പരിചരിച്ചിരുന്ന ആള് എന്നും Bible വായിച്ച് കൃസ്ത്യൻ രീതിയിൽ സ്തുതി കൊടുത്ത് ചുംബിക്കുമായിരുന്നു
അപ്പൻ എതിർത്തില്ല എന്ന് മാത്രമല്ല
“നിൻ്റെ വിശ്വാസം നടത്തിക്കോളു ” എന്നാണ് പറഞ്ഞത്

സങ്കീർത്തനം 91 വായിച്ചു കൊടുക്കുമായിരുന്നു

മുത്തമകൾ Suja Dubai ൽ നിന്ന് എന്നും വിളിച്ച് Bible വചനങ്ങൾ വായിച്ച് കേൾപ്പിക്കുമായിരുന്നു

അപ്പൻ ഒരിക്കലും ഈശ്വര വിശ്വാസത്തെ എതിർത്തിട്ടില്ല
അതേ സമയം പരിഹസിച്ചിട്ടുണ്ട്
അത് ദൈവം എന്തേ മനുഷ്യർക്ക് പട്ടിണി കൊടുക്കുന്നു എന്ന കാഴ്ചപ്പാടിൽ

മതങ്ങളെ , ഈശ്വര വിശ്വാസത്തെ, ഈശ്വര വിശ്വാസികളെ അകറ്റുന്നത്
ഭാരതത്തിൽ പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റും എന്ന് കേന്ദ്ര കമ്മറ്റിയിൽ അപ്പൻ പറഞ്ഞപ്പോൾ
സഖാക്കൾ ഒറ്റപ്പെടുത്തുകയാണ് ചെയ്തത്

CPKM അപ്പനെയും ഞങ്ങളെയും ചതിക്കുകയാണ് മൂത്തമകൻ പാർട്ടി മെംബർ പാർട്ടി അടിമ ആണ്

ഒരു Communist
കൃസ്ത്യൻ ആചാര പ്രകാരം അവസാന യാത്രയാക്കായി പോകുന്നത്

CPKM ന് സഹിക്കുന്നില്ല

അപ്പൻ ഹിന്ദുവായിരുന്നു എങ്കിൽ
പയ്യാമ്പലം ബീച്ചോ
തിരുനാവായായിലോ
വല്യ ചുടുകാട്ടിലോ
അഗ്നിക്ക് കൊടുക്കുമായിരുന്നു

അപ്പൻ കൃസ്ത്യാനി ആയി പോയി

അപ്പൻ്റെ Certificate ൽ
Christain
Latin Catholic എന്നാണ്

അല്ലാതെ
ജാതി ഇല്ല
മതം ഇല്ല
എന്നല്ല

ലോകജനത അറിയുക
കമ്മ്യൂണിസ്റ്റ് ചതി

പാർട്ടിക്ക് വേണ്ടി ജീവിതം മാറ്റി വച്ച
ഒരു സഖാവിനോട്
അവസാനമായി ചെയ്യാവുന്ന കൊടും ചതി
കൊടും ക്രൂരത

അപ്പൻ മാമോദീസ സ്വീകരിച്ച കുഞ്ഞായിരുന്നു

പള്ളിയിൽ വച്ച് വിവാഹം കഴിച്ച കമ്മ്യൂണിസ്റ്റായിരുന്നു

മനുഷ്യരുടെ ദുസ്ഥിതി കണ്ടാണ്
ദൈവത്തെ സംശയിച്ചത്

ഞങ്ങളോട് പറഞ്ഞിട്ടുള്ളത്
ഈശ്വര വിശ്വാസികൾ ആണെങ്കിൽ അതനുസരിച്ച് ജീവിക്കുക എന്നാണ്

മൂത്ത മകൻ്റെ പാർട്ടി അടിമത്തം
സ്വന്തം അപ്പനെ പാർട്ടി ചതിക്കുന്നതിന് കൂട്ട് നിൽക്കാൻ പ്രേരിപ്പിക്കുന്നു

???

shortlink

Related Articles

Post Your Comments

Related Articles


Back to top button