ലണ്ടന്‍ : ന്യൂട്രോജിന, അവീനോ ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള അരേസോള്‍ സണ്‍സ്ക്രീനാണ് വിപണിയില്‍ നിന്ന് തിരികെ വിളിച്ചത്. അര്‍ബുദത്തിന് കാരണമാവുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ നടപടി. മുന്‍കരുതലിന്‍റെ ഭാഗമായി നിരവധി അരേസോള്‍ സണ്‍സ്ക്രീനുകള്‍ തിരികെ വിളിക്കാനാണ് കമ്പനിയുടെ പദ്ധതി.
അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തുവാണ് ബെന്‍സെന്‍. ഒരു സണ്‍സ്ക്രീനിലും ബെന്‍സെന്‍ സാധാരണയായി ഉപയോഗിക്കാറില്ല. എന്നാൽ കമ്പനിയുടെ സാമ്പിളുകളിൽ കുറഞ്ഞ അളവിലുള്ള ബെന്‍സെനിന്‍റെ സാന്നിധ്യമാണ് കണ്ടെത്തിയത്.
ന്യൂട്രോജെന ബീച്ച് ഡിഫന്‍സ്, ന്യൂട്രോജെന കൂള്‍ ഡ്രൈ സ്പോര്‍ട്ട്, ന്യൂട്രോജെന ഇന്‍വിസിബിള്‍ ഡെയ്ലി ഡിഫന്‍സ്,ന്യൂട്രോജെന അള്‍ട്ര ഷീര്‍, അവീനോ പ്രൊട്ടെക്ട് + റീഫ്രഷ് എന്നീ സണ്‍സ്ക്രീനുകളാണ് വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നത്.
Post Your Comments