വാഷിംങ്ടൺ : ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ ഉപയോഗം പുനഃരാരംഭിക്കാൻ യുഎസ് ആരോഗ്യവകുപ്പ് അനുമതി നൽകി. വിദഗ്ധ സമിതിയുടെ ശിപാർശയെ തുടർന്നാണ് നടപടി. ഏപ്രിൽ 14നാണ് വാക്സിൻ ഉപയോഗം നിർത്തിവെച്ചത്. രക്തം കട്ടപിടിക്കുന്നുവെന്ന ആശങ്കയെ തുടർന്നായിരുന്നു നടപടി.
അപൂർവം കേസുകളിൽ മാത്രമാണ് രക്തം കട്ടപിടിക്കുന്ന പ്രശ്നം കണ്ടെത്തിയതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വാക്സിൻ സ്വീകരിച്ച 3.9 മില്യൺ സ്ത്രീകളിൽ നടത്തിയ പഠനത്തിൽ 15 പേർക്ക് മാത്രമാണ് രക്തം കട്ടപിടിക്കുന്ന പ്രശ്നം കണ്ടെത്തിയത്. ഇതിൽ 13 പേരും 50 വയസിൽ താഴെയുള്ളവരാണ്.
പുരുഷൻമാരിൽ ആർക്കും രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയിട്ടില്ല. യുറോപ്യൻ ആരോഗ്യ നിയന്ത്രണ ഏജൻസിയും രക്തം കട്ടപിടിക്കൽ പ്രശ്നം അപൂർവമായി മാത്രമാണ് കണ്ടെത്തിയിട്ടുളളതെന്നാണ് അറിയിക്കുന്നത്. വാക്സിന്റെ ഉപയോഗം പുനഃരാരംഭിച്ചാലും കൃത്യമായ നിരീക്ഷണമുണ്ടാവുമെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
Post Your Comments