
വൈക്കം: യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ. ഉദയനാപുരം പുത്തന്‍തറ ജിതിന് (33), ഇരുമ്പൂഴിക്കര പിതൃകുന്നം ഭാഗത്ത് കണ്ണന്‍കേരില്‍ ശ്രീകാന്ത് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വൈക്കം പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
Read Also : ഋതുമതിയാകുന്ന ദൈവം: ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത്- മണ്ണാത്തി മാറ്റും തീണ്ടാനാഴിയുമായി ആചാര വിധികൾ ഇങ്ങനെ
കഴിഞ്ഞദിവസം ഉച്ചയ്ക്ക് വൈക്കം കണിയാംതോട് ഭാഗത്താണ് സംഭവം. ഇവര്‍ ഇരുവരും സുഹൃത്തും ചേര്‍ന്ന് യുവാവിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി വടിവാള്‍ വീശുകയും യുവാവിനെ മര്‍ദ്ദിക്കുകയുമായിരുന്നു. തുടര്‍ന്ന്, ഇവര്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. വൈരാഗ്യത്തെ തുടർന്നായിരുന്നു ആക്രമണം.
പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇവരെ പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments