ചങ്ങനാശേരി: ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡും ചങ്ങനാശേരി നഗരസഭാ ആരോഗ്യവിഭാഗവും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സംയുക്തമായി ഇന്നലെ നടത്തിയ പരിശോധനയിൽ 1664 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു.
നഗരസഭ 30-ാം വാര്‍ഡില്‍ മാര്‍ക്കറ്റിലെ പ്രമുഖകടയുടെ ഗോഡൗണില്‍ നിന്നു മാത്രം അനധികൃതമായി സൂക്ഷിച്ചിരുന്ന 890 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് സ്ക്വാഡ് പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത പ്ലാസ്റ്റിക് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് കൈമാറി നടപടി എടുക്കുന്നതിനായി നോട്ടീസ് നല്കി.
Read Also : യുവാവിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി വടിവാൾകൊണ്ട് ആക്രമണം : രണ്ടുപേർ പിടിയിൽ
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ നിയമലംഘനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനും നിരോധിത പ്ലാസ്റ്റിക്കിന്റെ വില്പനയും ഉപയോഗവും തടയുന്നതിനുമായാണ് ജില്ലയില്‍ എന്‍ഫോഴ്സ്മെന്റ് ടീം പ്രവര്‍ത്തിക്കുന്നത്. ശുചിത്വ മിഷന്, തദ്ദേശ സ്വയംഭരണ വകുപ്പ്, മലിനീകരണ നിയന്ത്രണബോര്‍ഡ്, പൊലീസ് വകുപ്പ്, ചങ്ങനാശേരി നഗരസഭ പ്രതിനിധികൾ എന്നിവരാണ്
ടീമില്‍ ഉണ്ടായിരുന്നത്.
Post Your Comments