KeralaLatest NewsNews

കോഴിക്കോട് ട്രെയിൻ ആക്രമണക്കേസിൽ കസ്റ്റഡിയിൽ ആരുമില്ല: പ്രതികരണവുമായി എടിഎസ് ഐജി

മലപ്പുറം: കോഴിക്കോട് ട്രെയിൻ ആക്രമണക്കേസിൽ തങ്ങൾ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് എടിഎസ് ഐജി പി വിജയൻ. 18 അംഗ സംഘമാണ് കേസ് അന്വേഷിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: 9 ജില്ലകളിൽ ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അതേസമയം, ആക്രമണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഉത്തരവായി. മലപ്പുറം ക്രൈംബ്രാഞ്ച് എസ് പി പി വിക്രമൻ ആണ് സംഘത്തലവൻ.

ഭീകരവിരുദ്ധ സേന ഡിവൈഎസ്പി ബൈജു പൗലോസ്, കോഴിക്കോട് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി ബിജുരാജ്, താനൂർ ഡിവൈഎസ്പി വി വി ബെന്നി എന്നിവർ അംഗങ്ങളാണ്. കൂടാതെ വിവിധ സ്റ്റേഷനുകളിലെ ഇൻസ്‌പെക്ടർമാർ, സബ് ഇൻസ്‌പെക്ടർമാർ എന്നിവരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും അംഗങ്ങളാണ്.

ക്രമസമാധാനവിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കും അന്വേഷണം. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവി നിർദ്ദേശിച്ചു.

Read Also: ലക്ഷ്യമിട്ടതിനേക്കാൾ അധിക വരുമാനം നേടി രജിസ്ട്രേഷൻ വകുപ്പ്, ഏറ്റവും പുതിയ കണക്കുകൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button