PathanamthittaLatest NewsKeralaNattuvarthaNews

യു​വ​തി​യെ പീ​ഡി​പ്പി​ച്ചു, ചി​ത്ര​ങ്ങ​ള്‍ കൈ​വ​ശ​മു​ണ്ടെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ലക്ഷങ്ങൾ തട്ടി: യുവാവ് അറസ്റ്റിൽ

കോ​ട്ടാ​ങ്ങ​ല്‍ സു​ബാ​ഷ് കോ​ള​നി പൊ​ടി​പ്പാ​റ വീ​ട്ടി​ല്‍ പി.​എം. റ​ഹി​മി​നെ(44)​യാ​ണ് അറസ്റ്റ് ചെയ്തത്

പ​ത്ത​നം​തി​ട്ട: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി യു​വ​തി​യെ പീ​ഡി​പ്പി​ച്ച​ശേ​ഷം ചി​ത്ര​ങ്ങ​ള്‍ കൈ​വ​ശ​മു​ണ്ടെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഏ​ഴു​ല​ക്ഷം രൂ​പ ത​ട്ടി​യ പ്ര​തി അറസ്റ്റിൽ. കോ​ട്ടാ​ങ്ങ​ല്‍ സു​ബാ​ഷ് കോ​ള​നി പൊ​ടി​പ്പാ​റ വീ​ട്ടി​ല്‍ പി.​എം. റ​ഹി​മി​നെ(44)​യാ​ണ് അറസ്റ്റ് ചെയ്തത്. ​വെ​ച്ചൂ​ച്ചി​റ പൊ​ലീ​സ് മും​ബൈ​യി​ല്‍ നി​ന്നാണ് അറസ്റ്റ് ചെയ്തത്. മും​ബൈ സ​ഹ​ര്‍ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നാണ് ഇയാളെ പിടികൂടിയത്.

2017ജൂ​ലൈ​യി​ലാ​ണ് കേസിനാസ്പദമായ സം​ഭ​വം. വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച​ക​യ​റി​യ റ​ഹിം യു​വ​തി​യെ ബ​ലം പ്ര​യോ​ഗി​ച്ച് കീ​ഴ്‌​പ്പെ​ടു​ത്തി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തിയിൽ പറയുന്നത്. തു​ട​ര്‍​ന്ന്, ഫോ​ട്ടോ​ക​ള്‍ കൈ​വ​ശ​മു​ണ്ടെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ഏ​ഴു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്തു. പിന്നാലെ ഇ​യാ​ള്‍ വി​ദേ​ശ​ത്തേ​ക്ക് മു​ങ്ങി.

തുടർന്ന്, 2019 ഡി​സം​ബ​ര്‍ എ​ട്ടി​ന് യു​വ​തി പെ​രു​മ്പെ​ട്ടി പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കുകയായിരുന്നു. അ​ന്ന​ത്തെ എ​സ്‌​ഐ സു​രേ​ഷ് ബാ​ബു ആണ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചത്. തു​ട​ര്‍​ന്ന്, പൊ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ബി. ​അ​നി​ല്‍ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്തു​വെ​ങ്കി​ലും, ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം, അ​ന്ന​ത്തെ വെ​ച്ചൂ​ച്ചി​റ പൊ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ആ​യി​രു​ന്ന ആ​ര്‍. സു​രേ​ഷി​ന് അ​ന്വേ​ഷ​ണം കൈ​മാ​റി.

Read Also : ആർബിഐ: നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പണനയ അവലോകനയോഗം ഇന്ന് ആരംഭിക്കും

ലു​ക്ക് ഔ​ട്ട് സ​ര്‍​ക്കു​ല​ര്‍ പു​റ​പ്പെ​ടു​വി​പ്പി​ക്കു​ക​യും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ക​യും ചെ​യ്തു. സു​രേ​ഷ് സ്ഥ​ലം മാ​റി​പ്പോ​യ​തി​നാ​ല്‍ പി​ന്നീ​ട് ചാ​ര്‍​ജ് എ​ടു​ത്ത പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ജ​ര്‍​ലി​ന്‍ വി. ​സ്‌​ക​റി​യ​ക്കാ​യി​രു​ന്നു അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല.

ലു​ക്ക് ഔ​ട്ട് സ​ര്‍​ക്കു​ല​ര്‍ നി​ല​വി​ലു​ള്ള പ്ര​തി​യെ മാ​ര്‍​ച്ച് 31-ന് ​മും​ബൈ സ​ഹ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​മി​ഗ്രേ​ഷ​ന്‍ വി​ഭാ​ഗം അ​ധി​കൃ​ത​ര്‍ ത​ട​ഞ്ഞു​വ​ച്ചു. തുടർന്ന്, സ​ഹ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി​യ റ​ഹി​മി​നെ ഏ​പ്രി​ല്‍ ഒ​ന്നി​ന് വെ​ച്ചൂ​ച്ചി​റ പൊലീ​സ് അ​വി​ടെ​യെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. തുടർന്ന്, വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം ഇ​ന്ന​ലെ വെ​ച്ചൂ​ച്ചി​റ​യി​ലെ​ത്തി​ച്ചു.

പെ​രു​മ്പെ​ട്ടി പൊലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് ആ​യ​തി​നാ​ല്‍ പി​ന്നീ​ട് അ​വി​ടെ​യെ​ത്തി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് യു​വ​തി​യെ കാ​ണി​ച്ച് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു. ഇ​യാ​ളു​ടെ പാ​സ്പോ​ര്‍​ട്ടും മൊ​ബൈ​ല്‍ ഫോ​ണും പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്. ഇയാളുടെ കു​റ്റ​സ​മ്മ​ത​മൊ​ഴി പൊലീസ് രേ​ഖ​പ്പെ​ടു​ത്തി.

യു​വ​തി​യി​ല്‍ നി​ന്നും ത​ട്ടി​യെ​ടു​ത്ത പ​ണം സംബന്ധിച്ച് വി​വ​ര​ങ്ങ​ള്‍ പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ക​യാ​ണ്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button