റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന പണനയ അവലോകനയോഗം ഇന്ന് ആരംഭിക്കും. 2023-24 സാമ്പത്തിക വർഷത്തെ ആദ്യ പണനയ അവലോകനയോഗമാണ് ഇന്ന് നടക്കുക. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ നടക്കുന്ന യോഗത്തിൽ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് വരെ ഉയർത്താൻ സാധ്യതയുണ്ട്. 2022 മെയ് മാസം ആരംഭിച്ച പലിശ നിരക്ക് വർദ്ധിപ്പിക്കൽ ഇത്തവണ കൂടി തുടർന്നേക്കുമെന്നാണ് സൂചന.
ചില്ലറ പണപ്പെരുപ്പത്തിന് തടയിടാനും, ആഗോളതലത്തിൽ യുഎസ് ഫെഡ് റിസർവ് ഉൾപ്പെടെ പലിശ നിരക്ക് ഉയർത്തുകയും ചെയ്ത സാഹചര്യത്തിലാണ് റിപ്പോ നിരക്ക് ഉയർത്തുക. പണനയം പ്രഖ്യാപിക്കുന്നതിനു മുൻപ് ആഭ്യന്തര, ആഗോള ഘടകങ്ങൾ റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി വിലയിരുത്തുന്നതാണ്. പലിശ നിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനം ഏപ്രിൽ 6 വ്യാഴാഴ്ചയാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിക്കുക.
Also Read: ട്രെയിനിലെ ആക്രമണത്തിന് പിന്നിൽ തീവ്രവാദ ബന്ധം? അക്രമിയുടെ ബാഗ് കണ്ടെത്തി
കഴിഞ്ഞ വർഷം മെയ് മുതൽ 250 ബേസിസ് പോയിന്റ് വരെയാണ് റിപ്പോ നിരക്ക് ഉയർത്തിയത്. നടപ്പു സാമ്പത്തിക വർഷം ആകെ 6 മോണിറ്ററി പോളിസി കമ്മിറ്റിയാണ് ചേരുക. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്ക് അനിവാര്യമായ നയങ്ങൾ രൂപീകരിക്കുക എന്നതാണ് മോണിറ്ററി പോളിസിയിലൂടെ റിസർവ് ബാങ്ക് ലക്ഷ്യമിടുന്നത്.
Post Your Comments