KeralaLatest NewsNews

വിലക്കയറ്റം രൂക്ഷം: അമിത നികുതിഭാരം പിൻവലിക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: അമിത നികുതിഭാരത്താലും വിലക്കയറ്റത്തിലും ദുരിതത്തിലായ മലയാളികൾ ജീവിക്കാൻ കഷ്ടപ്പെടുമ്പോൾ ജീവനക്കാർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ പോലും പിണറായി സർക്കാർ നിരാകരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ തലത്തിലുള്ള ധൂർത്തും ആഘോഷവും പൊടിപൊടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Read Also: തൊട്ടതിനും പിടിച്ചതിനും ദേശീയ പണിമുടക്ക് പ്രഖ്യാപിക്കുന്ന സിപിഎം അഖിലയെ കണ്ടു പഠിക്കണം: വി മുരളീധരന്‍

മന്ത്രിമാർ യാത്രാപ്പടിയിനത്തിൽ കൈപ്പറ്റുന്നത് കോടികളാണ്. സാധാരണ ജനങ്ങൾ കഷ്ടപ്പെടുമ്പോൾ അധിക നികുതിഭാരം അവരുടെ ചുമലിൽ കയറ്റി നടുവൊടിക്കുകയാണ്. ക്ഷേമ പെൻഷനുകൾ മുടങ്ങി. വർദ്ധിപ്പിച്ച എല്ലാ നികുതികളും പിൻവലിക്കാൻ തയ്യാറാകണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

കെട്ടിട നികുതിയിലെ വർദ്ധനക്കൊപ്പം അപേക്ഷാ ഫീസ്, പരിശോധനാ ഫീസ്, കെട്ടിങ്ങൾ നിർമ്മിക്കാനുള്ള പെർമിറ്റ് ഫീസ് എന്നിവ കൂട്ടി. കെട്ടിട നിർമ്മാണത്തിനുള്ള വസ്തുക്കളുടെ വിലയുർന്നതോടെ ഈ മേഖലയാകെ തകർച്ചയിലാണ്. ഭൂമിയുടെ ന്യായവില വർദ്ധിപ്പിച്ചപ്പോൾ രജിസ്ട്രേഷനുള്ള ഫീസും കൂടി. പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിയ സംസ്ഥാന സർക്കാർ വെള്ളത്തിനും വൈദ്യുതിക്കും യാതൊരു നിയന്ത്രണവുമില്ലാതെ വിലവർദ്ധിപ്പിച്ച് സാധാരണക്കാരന്റെ കഴുത്തു ഞെരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഇവിടെ കെഎസ്ആർടിസി ശമ്പളം കൊടുക്കാതെ ജീവനക്കാരെ പീഡിപ്പിക്കുമ്പോൾ മറ്റു സംസ്ഥാനങ്ങളിൽ പൊതുഗതാഗത സംവിധാനത്തിൽ ദുർബല വിഭാഗങ്ങൾക്ക് സൗജന്യയാത്ര അനുവദിക്കുന്നതാണ് കാണുന്നത്. മാറിമാറി ഭരിച്ച സർക്കാരുകളുടെ അഴിമതിയും കെടുകാര്യസ്ഥതയും ധൂർത്തുമാണ് കേരളത്തെ ഇന്നത്തെ കടബാധിത സംസ്ഥാനമാക്കിയതെന്ന് അദ്ദേഹം അറിയിച്ചു.

കേരളത്തിലെ ജനങ്ങളുടെയാകെ മുന്നോട്ടുള്ള ജീവിതം പ്രതിസന്ധിയിലായിരിക്കുന്നു. പ്രളയവും കോവിഡും സൃഷ്ടിച്ച മാന്ദ്യം എല്ലാ മേഖലയിലും ഇപ്പോഴും തുടരുന്നതിനു കാരണം സർക്കാരിന്റെ ദീർഘവീക്ഷണമില്ലായ്മയും നയവൈകല്യങ്ങളുമാണ്. അതിരൂക്ഷമായ വിലക്കയറ്റമാണിപ്പോൾ പ്രകടമാകുന്നത്. അതിനാൽ വിവിധ മേഖലകളിൽ ചുമത്തിയിട്ടുള്ള അധിക നികുതിഭാരം പിൻവലിക്കുക തന്നെ വേണം. സർക്കാർ ജീവിനക്കാരുടെ ആനുകൂല്യങ്ങൾ നൽകുകയും ദുർബല വിഭാഗങ്ങളുടെ ക്ഷേമ പെൻഷനുകൾ കുടിശിക തീർത്ത് നൽകാനും തയ്യാറാകണമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Read Also: നവജാത ശിശുവിനെ ആശുപത്രിയിൽ നിന്ന് തെരുവുനായ കടിച്ചുകൊണ്ട് പോയി; പിന്നാലെ കുഞ്ഞ് മരിച്ച നിലയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button