ThiruvananthapuramNattuvarthaLatest NewsKeralaNews

വീ​ട്ടി​ൽ ക​യ​റി വീ​ട്ടു​കാ​രെ ആ​ക്ര​മി​ച്ചു : ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ

കു​ട​വൂ​ർ ചേ​ന​വി​ള​യി​ൽ വി​പി​ൻ ലാ​ലി(34)​നെ​യാ​ണ് അറസ്റ്റ് ചെയ്തത്

മം​ഗ​ല​പു​രം: വീ​ട്ടി​ൽ ക​യ​റി വീ​ട്ടു​കാ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ. ചെ​മ്പ​ക​മം​ഗ​ലം ആ​ല​പ്പു​റം​കു​ന്ന് സ്വ​ദേ​ശി ആ​കാ​ശി​നെ​യും കു​ടും​ബ​ത്തെ​യും ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​യ കു​ട​വൂ​ർ ചേ​ന​വി​ള​യി​ൽ വി​പി​ൻ ലാ​ലി(34)​നെ​യാ​ണ് അറസ്റ്റ് ചെയ്തത്. മം​ഗ​ല​പു​രം പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ മാ​സം 19-നാ​ണ് കേസിനാസ്പദമായ സംഭവം നടന്നത്. വി​പി​ൻ ലാ​ലും നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യ മു​ജീ​ബും ബൈ​ജു​വും ഒ​ളി​വി​ലു​ള്ള ഷാ​ന​വാ​സും ചേ​ർ​ന്ന് ആ​കാ​ശി​ന്റെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ആ​കാ​ശി​നെ​യും അ​മ്മ മ​ഞ്ജു​ള, പി​താ​വ്​ ഹ​രി​ദാ​സ്, മ​ഞ്ജു​ള​യു​ടെ മാ​താ​വ് സു​ജാ​ത എ​ന്നി​വ​രെ മ​ർ​ദ്ദി​ക്കു​ക​യും വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ക്കു​ക​യുമായിരുന്നു. ആക്രമണത്തിൽ ആ​കാ​ശി​ന് ത​ല​ക്കാ​ണ് വെ​ട്ടേ​റ്റ​ത്.

Read Also : നൗഫീക്കിന്റെയും റഹ്മത്തിന്റെയും ഇർക്വസ്റ്റ് പൂർത്തിയായി: ഇരുവരുടേയും ശരീരത്തിൽ പൊള്ളലേറ്റ പാടുകളില്ല

അ​റ​സ്റ്റി​ലാ​യ മു​ഴു​വ​ൻ പ്ര​തി​കളുടെയും പേരിൽ നി​ര​വ​ധി കേ​സു​ക​ളു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഒ​ളി​വി​ലു​ള്ള ഷാ​ന​വാ​സ് ക​ഴി​ഞ്ഞ ദി​വ​സം പൊ​ലീ​സ് എ​ത്തി​യ​ത​റി​ഞ്ഞ്​ പാ​ച​കം ചെ​യ്തു​കൊ​ണ്ടി​രു​ന്ന ആ​ഹാ​രം വ​ലി​ച്ചെ​റി​ഞ്ഞ് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, പൊ​ലീ​സാ​ണ് ആ​ഹാ​ര​സാ​ധ​നം വ​ലി​ച്ചെ​റി​ഞ്ഞ​തെ​ന്ന് സു​ഹൃ​ത്തി​നെ​കൊ​ണ്ട് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ്ര​ച​രി​പ്പി​ച്ചിരുന്നു. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി മ​ത​സ്പ​ർ​ധ വ​ള​ർ​ത്തി​യ​തി​നെ​തി​രെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി മം​ഗ​ല​പു​രം ഇ​ൻ​സ്​​പെ​ക്ട​ർ സി​ജു പ​റ​ഞ്ഞു.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button