വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്കായി കോടികൾ വായ്പയെടുക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹഡ്കോയിൽ നിന്നാണ് വായ്പയെടുക്കുക. റിപ്പോർട്ടുകൾ പ്രകാരം, നിർമ്മാണ പ്രവൃത്തികൾക്ക് ഹഡ്‌കോയിൽ നിന്നും 3,470 കോടി രൂപയുടെ വായ്പയാണ് കേരളം എടുക്കുന്നത്. ഒന്നര വർഷം കൊണ്ട് ആറ് ഗഡുകളായി 8.9 ശതമാനം പലിശക്കാണ് വായ്പ. ഇതുമായി ബന്ധപ്പെട്ട് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ ഹഡ്കോ അധികൃതരുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്.
2023 ജൂൺ മാസത്തിനുള്ളിൽ വായ്പയുടെ ആദ്യ ഗഡു ലഭിക്കുന്നതാണ്. ആദ്യ ഗഡുവിൽ അദാനിക്ക് നൽകാനുള്ള ബാക്കി പണമായ 246 കോടിയും ഉൾപ്പെടുന്നതാണ്. മൂന്ന് മാസത്തിനുള്ളിൽ തിരിച്ചടിക്കാമെന്ന ഉറപ്പിൽ കെ.എഫ്.സി കഴിഞ്ഞ ദിവസം തുറമുഖ വകുപ്പിന് 100 കോടി രൂപ വായ്പ നൽകിയിരുന്നു. 9.25 ശതമാനം പലിശ നിരക്കിൽ 102.31 കോടി രൂപയാണ് സംസ്ഥാന സർക്കാർ കെ.എഫ്.സിക്ക് തിരിച്ചടയ്ക്കേണ്ടത്.
Post Your Comments