
എടക്കര: യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി 17 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടിയില്‍. ചുങ്കത്തറ കൈപ്പിനി തരിയക്കോടന്‍ ഷരീഫിനെയാണ് (63) അറസ്റ്റ് ചെയ്തത്. എടക്കര ഇൻസ്പെക്ടർ എൻ.ബി. ഷൈജുവും സംഘവും ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
2006-ല്‍ ആണ് കേസിനാസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നല്കി പലതവണ പീഡിപ്പിക്കുകയും ഗര്‍ഭിണിയാക്കിയ ശേഷം വാഗ്ദാനത്തില്‍ നിന്ന് പിന്മാറുകയും ചെയ്തുവെന്ന മൂത്തേടം സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് നടപടി.
Read Also : കിളിമാനൂർ കെഎസ്ആർടിസി ഡിപ്പോയില്‍ സ്റ്റേഷൻ മാസ്റ്റർക്കും യാത്രക്കാർക്കും തേനീച്ചയുടെ കുത്തേറ്റു
മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം അന്വേഷണം നടത്തിയാണ് വാറന്റ് പ്രതിയെ പിടികൂടിയത്. സംഭവശേഷം നാട്ടില്‍ നിന്ന് മുങ്ങിയ പ്രതി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. വള്ളിക്കുന്നില്‍ കുടുംബസമേതം താമസിച്ച് വരവെയാണ് പ്രതിയെ പിടികൂടിയത്.
സീനിയര്‍ സി.പി.ഒമാരായ സി.എ. മുജീബ്, കെ. രതീഷ്, സി.പി.ഒ സാബിര്‍ അലി എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments