കൊളബോ: ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് 39 ചൈനീസ് പൗരന്മാർ പിടിയിൽ. ശ്രീലങ്കയിലാണ് സംഭവം. അൽതുഗാമ പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിവിധ രാജ്യങ്ങളിലെ ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നും ലക്ഷകണക്കിനു രൂപയാണ് ഇവർ തട്ടിയെടുത്തത്. അലൂത്ഗാമയിലെ കഡോദരയിലെ ടൂറിസ്റ്റ് റിസോർട്ടിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. വിവിധ എംബസികളുടെ പരാതിയെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
Read Also: ആലപ്പുഴ- കണ്ണൂർ എക്സ്പ്രസിനുള്ളിൽ സംഘർഷം, യാത്രക്കാരൻ സഹയാത്രികരെ തീ കൊളുത്തി: അഞ്ച് പേർക്ക് പൊള്ളൽ
സ്മാർട്ട് ഫോണുകളും പണവും പോലീസ് പ്രതികളുടെ പക്കൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെ സമാന സ്വഭാവമുളള കേസിൽ 122 ചൈനീസ് പൗരന്മാര് കാഠ്മണ്ഡുവിൽ നിന്നും അറസ്റ്റിലായിരുന്നു. ഇവരുടെ സഹായികളായിരുന്ന 10 നേപ്പാൾ സ്വദേശികളും പോലീസ് പിടിയിലായിട്ടുണ്ട്.
Post Your Comments