
കോഴിക്കോട്: ആലപ്പുഴ- കണ്ണൂർ എക്സ്പ്രസിൽ യാത്രക്കാരൻ സഹ യാത്രികരെ തീ കൊളുത്തി. ഡി വൺ കോച്ചിൽ നടന്ന സംഭവത്തിൽ, യാത്രികരായ മൂന്ന് പേർ തമ്മിലുള്ള തർക്കമാണ് തീയിടലിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
ട്രെയിൻ എലത്തൂരിലെത്തിയപ്പോൾ തർക്കത്തിനിടെ അക്രമി സഹയാത്രികന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തിൽ അഞ്ച് പേർക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അക്രമി രക്ഷപ്പെട്ടതായാണ് വിവരം. റെയിൽവേ പൊലീസ് ഫയർഫോഴ്സിന്റെ സഹായം തേടി. ട്രെയിൻ എലത്തൂർ പാലത്തിൽ നിർത്തിയിട്ടിരിക്കുകയാണ്.
Post Your Comments