KeralaLatest NewsNews

ഹരിത കർമ്മ സേനയുടെ യൂസർ ഫീ നൽകാത്തവർക്കെതിരെ നടപടിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ്, പുതിയ ഉത്തരവ് പുറപ്പെടുവിച്ചു

സംസ്ഥാനത്ത് കുടുംബശ്രീ മിഷന്റെ ഭാഗമായി എല്ലാ വാർഡുകളിലും ഹരിത കർമ്മ സേന പ്രവർത്തിക്കുന്നുണ്ട്

സംസ്ഥാനത്ത് ഹരിത കർമ്മ സേനയുടെ യൂസർ ഫീ യഥാക്രമം നൽകാത്തവർക്കെതിരെ നടപടിയുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. യൂസർ ഫീ നൽകിയില്ലെങ്കിൽ കെട്ടിട നികുതിയിൽ കുടിശ്ശികയാക്കി കണക്കാനാണ് തദ്ദേശ സ്വയംഭരണ വകുപ്പ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. യൂസർ ഫീ നൽകാൻ ആളുകൾ മടി കാണിക്കുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.

സംസ്ഥാനത്ത് കുടുംബശ്രീ മിഷന്റെ ഭാഗമായി എല്ലാ വാർഡുകളിലും ഹരിത കർമ്മ സേന പ്രവർത്തിക്കുന്നുണ്ട്. വീടുകളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങളും അജൈവമാലിന്യങ്ങളും ശേഖരിക്കുന്നതിനായി അതത് തദ്ദേശ സ്ഥാപനങ്ങൾ പ്രവർത്തകർക്ക് യൂസർ തീരുമാനിച്ച് നൽകേണ്ടതുണ്ട്. 50 രൂപ മുതൽ 100 രൂപ വരെയാണ് പ്രതിമാസ യൂസർ ഫീ ഈടാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ സ്വഭാവവും പ്രദേശത്തിന്റെ പ്രത്യേകതയും അനുസരിച്ച് യൂസർ ഫീ ഈടാക്കുന്നതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ട്.

Also Read: ‘സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണാ ജോർജ് മൗനം വെടിയണം’: ആരോഗ്യമന്ത്രിക്കെതിരെ ഓർത്തഡോക്സ് പോസ്റ്ററുകൾ

ഹരിത കർമ്മ സേനയിലെ പ്രവർത്തകർക്ക് യൂസർ ഫീ നൽകുന്നതിൽ വിമുഖത കാണിച്ചാൽ, പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അത് കെട്ടിട നികുതിയിൽ ഉൾപ്പെടുത്തി ഈടാക്കുന്നതാണ്. അതേസമയം, യൂസർ ഫീ നൽകാത്തവർക്ക് ഹരിത കർമ്മ സേനയുടെ സേവനം നിഷേധിക്കാവുന്നതാണ്. സംസ്ഥാനത്തുടനീളം 30,000-ലധികം പേർ ഹരിത കർമ്മ സേനയിൽ പ്രവർത്തിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button