KeralaLatest NewsNews

കണ്ണടച്ച് എന്തിനെയും എതിർക്കുന്ന പ്രതിപക്ഷ നിലപാട് നാടിന്റെ നിലവാരത്തിന് ചേരാത്തത്: വിമർശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കണ്ണടച്ച് എന്തിനെയും എതിർക്കുന്ന പ്രതിപക്ഷ നിലപാട് നാടിന്റെ നിലവാരത്തിന് ചേരാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നല്ലതിലും സന്തോഷിക്കാത്ത മനഃസ്ഥിതിയാണവർക്കെന്നും അതാണ് വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷികാഘോഷവും സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക പരിപാടിയും പ്രതിപക്ഷം ബഹിഷ്‌കരിച്ചതെന്നും അദ്ദേഹം വിമർശിച്ചു.

Read Also: സംസ്ഥാന സർക്കാരിന്റെ ഇത്തരം സമീപനം രാജ്യത്തിന് തന്നെ നാണക്കേട്: രൂക്ഷവിമർശനവുമായി കെ സുരേന്ദ്രൻ

നാട്ടിൽ ഒന്നും നടക്കരുതെന്ന ചിന്തയാണ് പ്രതിപക്ഷത്തിന്. വികസന പദ്ധതികൾ നല്ലരീതിയിൽ നടപ്പാകുന്നതിൽ അവർ അസ്വസ്ഥരാണ്. യുഡിഎഫ് ഭരണകാലം പോലെയാകണമെന്നാണ് ആഗ്രഹിക്കുന്നത്. അഴിമതി കൊടികുത്തിവാണ അക്കാലം അവസാനിച്ചതിന്റെ അസ്വസ്ഥതയാണ് അവർ പ്രകടിപ്പിക്കുന്നത്. നാട് വലിയ പ്രതിസന്ധികളെ അഭിമുഖീകരിച്ചപ്പോഴും ഇടുങ്ങിയ മനസ്സിന്റെ വക്താക്കളായി വ്യത്യസ്ത നിലപാടെടുത്തു. എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പദ്ധതികളുടെയും നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെയും ഉദ്ഘാടനമാണ് വരാൻപോകുന്നത്. തങ്ങളുടെ മണ്ഡലത്തിൽ വികസനം വേണ്ടെന്ന് ഇവർ പറയുമോ. വികസനത്തിൽ യുഡിഎഫ് എംഎൽഎമാരെ അവഗണിച്ചെന്ന പരാതി ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

എന്നാൽ, കേരളത്തെ തകർക്കാനുള്ള കേന്ദ്രസർക്കാർ നടപടികളോട് ഇവർക്ക് മൗനമാണ്. നാട് തകർന്നാലും ജനം വിഷമിച്ചാലും അതിൽ സന്തോഷിക്കുന്ന മനസ്ഥിതി. കേരളത്തോട് കാണിക്കുന്ന വിവേചനത്തിനെതിരെ ശബ്ദിക്കാൻപോലും യുഡിഎഫിന്റെ പാർലമെന്റ് അംഗങ്ങൾ തയ്യാറല്ല. എല്ലാ പ്രതിസന്ധികൾക്കിടയിലും 60,000 കോടി രൂപയുടെ വികസനം അഞ്ചു വർഷത്തിനുള്ളിൽ കിഫ്ബിവഴി നടപ്പാക്കാനാണ് തീരുമാനം. അതിൽ 18,000 കോടിയുടെ പദ്ധതിക്ക് തുടക്കമിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: നജ്മുന്നീസയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് ഭര്‍തൃവീടിന്റെ ടെറസില്‍, സംഭവം മലപ്പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button