KeralaLatest NewsNews

കൊച്ചിയിൽ യുവാവിന് പൊലീസിന്റെ മർദ്ദനം, ലാത്തികൊണ്ട് കാലിനും മുഖത്തും അടിച്ചു, കൊച്ചി നോർത്ത് എസ്എച്ച്ഒക്കെതിരെ പരാതി

കൊച്ചി: കൊച്ചിയിൽ യുവാവിനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. കാക്കനാട് സ്വദേശി റിനീഷിനാണ് മർദ്ദനമേറ്റത്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ യുവാവിന്റെ ലാത്തികൊണ്ട് കാലിനും കൈ കൊണ്ട് മുഖത്തും മർദ്ദിച്ചെന്നാണ് പരാതി. അടിയിൽ ലാത്തി പൊട്ടിയെന്നും റിനീഷ് പറഞ്ഞു.

ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം. നോർത്ത് പാലത്തിനടിയിൽ ഇന്നലെ 12.45 ഓടെ ഇരുന്നതാണ് മർദ്ദിക്കാൻ കാരണമെന്നാണ് റിനീഷ് പറയുന്നത്. പൊലീസ് സ്റ്റേഷനിൽ ചർദ്ദിച്ചതിനെ തുടർന്ന് പൊലീസുകാർ റിനീഷിനെ ആശുപത്രിയിലാക്കുകയായിരുന്നു.

എന്നാൽ, റിനീഷിനെ മർദ്ദിച്ചിട്ടില്ലെന്നാണ് പൊലീസ് വാദം. സംശയകരമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് റിനീഷിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്നും പിന്നീട് വിട്ടയച്ചതാണെന്നും പൊലീസ് പറയുന്നു. പൊലീസ് മർദ്ദനത്തിൽ അന്വേഷണം വേണമെന്ന് ഉമ തോമസ് എംഎൽഎ ആവശ്യപ്പെട്ടു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും തൃക്കാക്കര എംഎൽഎ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button