വിഡ്ഢിദിനമായ ഇന്ന് വനിതാ ശിശു വികസന വകുപ്പ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് വിവാദമായി. സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ ഏപ്രില്‍ ഫൂള്‍ പോസ്റ്റ് ഇവർ നീക്കം ചെയ്യുകയും ചെയ്തു. സ്ത്രീധനം വാങ്ങുന്നത് തെറ്റല്ലെന്നും ഭാര്യയ്ക്ക് മേല്‍ ഭര്‍ത്താവിന് ബലപ്രയോഗം നടത്താമെന്നും ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പറഞ്ഞതിന് ശേഷം ഇത് ഏപ്രില്‍ ഫൂള്‍ തമാശ മാത്രമാണെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റാണ് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴി വച്ചത്.
സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തെറ്റല്ലെന്നും ഭാര്യയ്ക്ക് മേല്‍ ഭര്‍ത്താവ് ബലപ്രയോഗം നടത്തുന്നത് കുറ്റമല്ലെന്നുമുള്ള പൊതുധാരണകളെ കണക്കിന് പരിഹസിക്കും വിധത്തിലാണ് പോസ്റ്റ് തയാറാക്കിയിരുന്നത്. ഇത്തരം ധാരണകള്‍ ശരിയെന്ന് വിശ്വസിക്കുന്നവരാണ് യഥാര്‍ത്ഥ ഫൂളുകളെന്ന് സൂചിപ്പിക്കുന്നതായിരുന്നു പോസ്റ്റുകള്‍.
ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമങ്ങളെന്ന പേരില്‍ ചില ‘വിഡ്ഢി നിയമങ്ങള്‍’ പോസ്റ്റ് ചെയ്ത് അവസാനം ‘പറ്റിച്ചേ…’ എന്ന തമാശ പോസ്റ്ററും വനിതാ ശിശു വികസന വകുപ്പ് തങ്ങളുടെ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാൽ, ഇതിലെ തമാശ എന്തെന്ന് ചോദിച്ചാൽ ആർക്കും അത് കണ്ടെത്താൻ കഴിയില്ല എന്നതാണ് സത്യം. ഇത്രയും പ്രാധാന്യമേറിയ ഒരു വിഷയത്തെ നിസ്സാരവത്കരിച്ച്, ജനങ്ങളിലേക്ക് തെറ്റിദ്ധാരണ പടർത്തുന്ന സന്ദേശം നൽകിയ പോസ്റ്റിന് നേരെ കടുത്ത വിമർശനം ഉയർന്നു. ഇതോടെയാണ് പോസ്റ്റ് നീക്കം ചെയ്തത്.
Post Your Comments