മുംബൈ: അഞ്ച് ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കാനെത്തിയ സീരിയൽ നടിയെ പൂട്ടിയിട്ട് യുവാവ്. തന്റെ ഭാര്യയായി ജീവിതത്തിൽ തുടരണമെന്നാവശ്യപ്പെട്ടാണ് യുവാവ് നടിയെ പൂട്ടിയിട്ടത്. ഒടുവിൽ പോലീസാണ് യുവതിയ്ക്ക് രക്ഷകരായത്. ടിവി സീരിയലുകളിലും സിനിമകളിലും ബിറ്റ് റോളുകൾ ചെയ്തിട്ടുള്ള യുവതി മധ്യപ്രദേശിൽ നിന്നുള്ള ഒരാളുടെ ഭാര്യയായി അഞ്ച് ദിവസത്തേയ്ക്ക് അഭിനയിക്കാൻ 5000 രൂപയ്ക്ക് സമ്മതിച്ചിരുന്നു. സുഹൃത്ത് ആയിഷയുടെ ഭർത്താവ് കരൺ ആണ് ഇതിന് ഇടനിലക്കാരനായി പ്രവർത്തിച്ചത്.
മാർച്ച് 12 ന്, കരണിനൊപ്പം യുവതി മധ്യപ്രദേശിലെ മന്ദ്സൗർ വില്ലേജ് ബസ് സ്റ്റാൻഡിൽ എത്തിയിരുന്നു. ഈ സമയമാണ് കരൺ തന്റെ പരിചയക്കാരനായ മുകേഷിനെ പരിചയപ്പെടുത്തി. മുകേഷ് കരണുമായി സംസാരിക്കുകയും തന്റെ കുടുംബത്തിന് മുന്നിൽ ഭാര്യയായി അഭിനയിക്കേണ്ടിവരുമെന്ന് യുവതിയോട് പറയുകയും ചെയ്തു. യുവതി ഇതിന് സമ്മതിച്ചു. തുടർന്ന് അഭിനയത്തിന്റെ ഭാഗമായി മുകേഷിന്റെ കുടുംബത്തിനു മുന്നിൽ വച്ച് ഒരു ക്ഷേത്രത്തിൽ വെച്ച് യുവതിയും മുകേഷും വിവാഹിതരായി. പിന്നീട് യുവതി മുകേഷിന്റെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. അഞ്ച് ദിവസം മുകേഷിന്റെ ഭാര്യയായി അഭിനയിച്ച ശേഷം ആറാം ദിവസം മടങ്ങാനൊരുങ്ങിയ യുവതിയെയാണ് മുകേഷ് പൂട്ടിയിട്ടത്.
പിന്നാലെ യുവതി രഹസ്യമായി മുംബൈയിൽ നിന്നുള്ള സുഹൃത്തിന് ഫോൺ ചെയ്ത് വിവരങ്ങൾ ധരിപ്പിച്ചു. സുഹൃത്ത് ധാരാവി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
Post Your Comments