Latest NewsKerala

‘സ്ത്രീപീഡനക്കേസില്‍ പ്രതിയായ എഴുത്തുകാരനെ കോഴിക്കോട് വൈക്കം സത്യാഗ്രഹ അനുസ്മരണ പരിപാടിയില്‍ പങ്കെടുപ്പിച്ചു’: ഇര

സ്ത്രീപീഡനാരോപണം നേരിടുന്ന എഴുത്തുകാരന്‍ വി ആര്‍ സുധീഷിനെ വൈക്കം സത്യാഗ്രഹ അനുസ്മരണവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുപ്പിച്ചതിനെതിരെ സുധീഷിനെതിരെ ആരോപണം ഉന്നയിച്ച യുവതി രംഗത്തെത്തി. ഇന്ത്യന്‍ യൂത്ത്‌കോണ്‍ഗ്രസ് ലിറ്ററേച്ചര്‍ സെല്‍ നേതാവാണ് പ്രസാധക കൂടിയായ യുവതി.

പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തു അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന സ്ത്രീപീഡനക്കേസിലെ പ്രതിയായ വി ആര്‍ സുധീഷിനെ കോഴിക്കോട് ഡി.സി.സിയുടെ നേതൃത്വത്തില്‍ നടന്ന വൈക്കം സത്യാഗ്രഹ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയില്‍ മുഖ്യാതിഥിയായി കൊണ്ടുവന്നത് തന്നെ അപമാനിക്കാനാണെന്നാണ് യുവതി തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

യുവതിയുടെ ഫേസ് ബൂക്ക് പോസ്റ്റ് ഇങ്ങനെ,

പരസ്യമായി അപമാനിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന വേദന മരണത്തോളം ഉയര്‍ന്നതാണ്.ചിലപ്പോള്‍ ഒരു നിയന്ത്രണവുമില്ലാതെ വേദന കൊണ്ടു ഉറക്കെ നമ്മള്‍ കരഞ്ഞു പോകും.
കഴിഞ്ഞദിവസം എന്റെ ജീവിതത്തില്‍
അങ്ങനെ അപമാനിക്കപ്പെട്ട
ഒരു ദിവസം ആയിരുന്നു. ആദ്യം ഫോണെടുത്തു വിളിച്ചത് ബഹു :വി ടി ബല്‍റാമിനെ ആണ്… VT Balram എനിക്ക് പരിചയം ഉള്ള വ്യക്തി എന്ന നിലയിലും കെ പി സി സി യുടെ പ്രധാനപെട്ട വ്യക്തി എന്ന നിലയിലും….ഞാന്‍ ഉറക്കെ കരഞ്ഞു കൊണ്ടും ആക്രോശിച്ചു കൊണ്ടുമാണ് അദ്ദേഹത്തോട് സംസാരിച്ചത്….വളരെ സംയമനത്തോടെയാണ് അദ്ദേഹം എന്നെ കേട്ടത് എന്ന് ആദ്യമേ അറിയിക്കട്ടെ.

ഞാന്‍ അദ്ദേഹത്തോട് പറഞ്ഞത് മീറ്റു പോലെയുള്ള ഒരു മൂവ്‌മെന്റ് ഒരു സ്ത്രീയുടെ മാത്രം പ്രശ്‌നമാണോ അത് ഒരു സോഷ്യല്‍ ഇഷ്യൂ അല്ലേ? അങ്ങനെ മി ടൂ വിഷയത്തില്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്ന ഒരു വ്യക്തിയെ എങ്ങനെയാണ് കെ പിസിസി ഒരു അതിഥി ആയി വിളിക്കുക എന്നറിയാന്‍ ആയിരുന്നു.അത് ഞാന്‍ നിങ്ങളുടെ കോണ്‍ഗ്രസ് പ്രവര്‍ത്തക അല്ലെങ്കില്‍ പോലും മറ്റൊരു സ്ത്രീയോട് ആണെങ്കില്‍ പോലും നിങ്ങള്‍ അത് ചെയ്യാന്‍ പാടില്ലായിരുന്നു എന്നാണ് പറഞ്ഞത്.സിവിക് ചന്ദ്രന്‍ പോലും അതിഥി ആയി അവിടെ വരാന്‍ പാടില്ല.. എഴുത്തുകാരി ലിസ പുല്‍പറമ്പില്‍ കോണ്‍ഗ്രസുകാരി അല്ലെങ്കില്‍ പോലും….
അപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത് ഇത് കെപിസിസി അറിഞ്ഞിട്ടില്ല എന്നാണ്. അറിഞ്ഞിരുന്നു എങ്കില്‍ അനുവാദം നല്‍കില്ലായിരുന്നു എന്നും പറഞ്ഞു.

കെപിസിസി അറിയാതെ ഡിസിസി പ്രസിഡണ്ട് പ്രവീണ്‍ കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങാണ് എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.
യൂത്ത് കോണ്‍ഗ്രസില്‍ സ്റ്റേറ്റ് ഭാരവാഹി ആയിരുന്ന എന്നെ ഒരു തരത്തിലും പരിഗണിക്കുകയോ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയോ ചെയ്യാതിരുന്ന ജില്ലാ നേതൃത്വങ്ങള്‍ യൂത്ത് കോണ്‍ഗ്രസിന്റെ ആര്‍ ഷഹീന്‍,ധനേഷ് ലാല്‍ തുടങ്ങിയ ആളുകള്‍ (ധനീഷ് ലാല്‍ എന്നെക്കുറിച്ച് വളരെ മോശമായി സംസാരിക്കുക കൂടി ചെയ്തതിന് തെളിവുകള്‍ എന്റെ കയ്യില്‍ ഉണ്ട്.)അങ്ങനെയുള്ള ഇടത്തുനിന്ന് പ്രവര്‍ത്തിക്കുന്നതിന് വേണ്ടി ഞാന്‍
അഡ്വ ജയന്തിനോട് Jayanth K മാസങ്ങള്‍ക്ക് മുന്‍പ് സംസാരിക്കുന്നത്.അദ്ദേഹം എന്നോട് പറഞ്ഞു ഡി സി സി യില്‍ പോയിട്ട് പ്രസിഡണ്ട് അഡ്വ പ്രവീണ്‍ കുമാറിനെ കാണണമെന്ന്. പ്രസിഡന്റിന്റെ സമയം വിളിച്ച് ചോദിച്ചു കൊണ്ടു ഞാന്‍ അങ്ങോട്ട് ചെല്ലുകയായിരുന്നു.

സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ആ സംസാരം കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വ്യതിചലിച്ചു കൊണ്ട് വി ആര്‍ സുധീഷിലേക്ക് പോകുകയായിരുന്നു.
അദ്ദേഹം പറയുന്നുണ്ടായിരുന്നു വി ആര്‍ സുധീഷും ആയിട്ട് ഒരു പ്രശ്‌നം നിലനില്‍ക്കുമ്പോള്‍ നീ എങ്ങനെയാണ് ഡിസിസിയില്‍ വന്നു പ്രവര്‍ത്തിക്കുക?
ഡിസിസിയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ വി ആര്‍ സുധീഷ് മായിട്ട് കോംപ്രമൈസ് ചെയ്യണമെന്ന്….അല്ലാതെ പറ്റില്ല എന്നും…
അത് എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് താല്പര്യം ഇല്ലാത്ത വിഷയം ആയതുകൊണ്ട്,ആ വിഷയം ഞാന്‍
അംഗീകരിക്കാന്‍ തയ്യാറല്ലാത്തതുകൊണ്ട് ഞാന്‍ അവിടെ നിന്ന് തിരിച്ചു പോന്നു.

ഈ വിവരം അന്ന് തന്നെ വി ടി ബല്‍റാം റോജി എം ജോണ്‍ എം എല്‍ എ എന്നിവരെ അറിയിക്കുകയും ചെയ്തു.
തുടര്‍ന്ന് ഇതൊരു പരസ്യപ്രസ്താവന നടത്തി എന്റെ പ്രസ്ഥാനത്തിന് നാണംകെടുത്തരുത് എന്നുള്ളത് കൊണ്ടു ഞാന്‍ എന്റെ ഇടങ്ങളില്‍ മാത്രം പ്രവര്‍ത്തിച്ച് ഒതുങ്ങാമെന്ന് തീരുമാനിക്കുകയായിരുന്നു. ഒരു പരാതി നല്‍കുമ്പോള്‍ ഒരു സ്ത്രീയെ എങ്ങനെ ഒക്കെ ഈ സമൂഹം പരുവപ്പെടുത്തി എടുക്കുമെന്ന് എല്ലാ മേഖലയില്‍ നിന്നും പഠിക്കുക ആയിരുന്നു ഞാന്‍.
അതിനുശേഷമാണ് മീ ടു കേസില്‍ പ്രതിയായ വി ആര്‍ സുധീഷിനെ
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് നീതി നില്‍ക്കുന്നതിനു വേണ്ടി നടത്തിയ
വൈക്കം സത്യാഗ്രഹ ശതാബ്ദി പോലെയുള്ള ചടങ്ങില്‍ മഹത്വവല്‍ക്കരിക്കുന്നത് ഞാന്‍ കാണുന്നത്.

ഇത് അറിയാതെ സംഭവിച്ച ഒരു തെറ്റ് ആയിട്ട് എനിക്ക് തോന്നിയിട്ടില്ല.ഇത് മനപ്പൂര്‍വം ഈ കേസിനെക്കുറിച്ച് വളരെ വ്യക്തതയുള്ള ഡിസിസി പ്രസിഡണ്ട് പ്രവീണ്‍കുമാര്‍ ചെയ്തതാണ്.
ഞാന്‍ അടക്കമുള്ള മുഴുവന്‍ സ്ത്രീകളോട് ചെയ്ത അപമാനം ആയിട്ട് മാത്രമേ എനിക്ക് ഇതിനെ കാണാന്‍ പറ്റൂ…
പരസ്യമായി മീ ടു കേസ് നിലനില്‍ക്കുന്ന വി ആര്‍ സുധീഷിനെ ഒരു പ്രധാന വേദിയില്‍ അതും വൈക്കം സത്യാഗ്രഹം ശതാബ്ദി ചടങ്ങില്‍ മഹത്വവത്കരിക്കാന്‍ ശ്രമിച്ച ഇതിനെതിരെ പരസ്യമായി തന്നെ ഞാന്‍ പ്രതികരിക്കേണ്ടതുണ്ട് എന്ന് എനിക്ക് തോന്നി.

പരസ്യം ആയിട്ട് ഞാന്‍ പ്രതികരിക്കുമ്പോള്‍ എനിക്കറിയാം പാര്‍ട്ടിക്ക് അകത്തുള്ള ഒരു തരത്തിലും പ്രവര്‍ത്തനവും എനിക്കിനി സാധിക്കില്ല എന്ന്.എന്തെങ്കിലും ഒരു രാഷ്ട്രീയ പ്രവര്‍ത്തനം മോഹം എന്നില്‍ ഉണ്ടെങ്കില്‍ ഇത് ഞാന്‍ മിണ്ടാതിരുന്നു ഉള്‍ക്കൊള്ളണം എന്ന്….അത് എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും അങ്ങനെ തന്നെ ആണ് എന്നും…എന്നിട്ടും എന്നെ വിളിച്ചു സപ്പോര്‍ട്ട് ചെയ്ത വ്യക്തികളില്‍ ഒരാള്‍ Dr Sarin P ആയിരുന്നു… നീതി ലഭിച്ചില്ല എങ്കിലും ആ സമയത്ത് നിങ്ങള്‍ തന്ന വാക്കുകള്‍ക്ക് നന്ദിയുണ്ട്…
PM Niyas വിളിച്ചപ്പോള്‍ എന്നോട് പറഞ്ഞത് ആ സ്റ്റേജില്‍ കയറിയപ്പോ മാത്രമാണ് വി ആര്‍ സുധീഷിനെ കണ്ടത് എന്നാണ്…എന്നിട്ടും സ്വാഗതം അസ്സലായി അദ്ദേഹം പറയുകയും ചെയ്തു എന്നുള്ളത് എന്നെ അത്ഭുതപെടുത്തി..മറ്റു ചിലര്‍ അത് എം എല്‍ എ ടി സിദ്ധീഖ് ചെയ്തത് ആണ് എന്നും പറഞ്ഞു.സത്യത്തില്‍ ഈ പരിപാടി ആര് ഓര്‍ഗനൈസ് ചെയ്തു എന്ന് ആര്‍ക്കും അറിയില്ല.

കൂടെ നിന്നവര്‍ ഒരു പറ്റം നല്ല മനുഷ്യരാണ്… രാഷ്ട്രീയഭേദമന്യേ ഉള്ള മനുഷ്യര്‍…. പിന്നെ ഒരു പറ്റം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍…
ഒരുപാട് അഭിമാനം തോന്നിയ നിമിഷങ്ങള്‍ ആണ് എന്റെ പ്രിയപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എനിക്ക് തന്നത്.കോണ്‍ഗ്രസ് എന്നുപറയുന്ന പ്രസ്ഥാനം സ്ത്രീകള്‍ക്ക് നല്‍കുന്ന ബഹുമാനം എന്തെന്ന് പാവപെട്ട പ്രവര്‍ത്തകരില്‍ നിന്നാണ് ഞാന്‍ വ്യക്തമായി ഉള്‍ക്കൊള്ളുന്നത്.നേതാക്കന്മാരില്‍ നിന്നല്ല.
ഞാന്‍ എന്താണ് പറയുന്നത് എന്ന് മനസ്സിലാക്കാനുള്ള ബോധമുള്ളവര്‍
എന്റെ കൂടെ നിന്നു എന്നുള്ളതാണ് ഈ നിമിഷത്തില്‍ എനിക്കുള്ള ആനന്ദം.
നമുക്കൊക്കെ അറിയാം നമ്മള്‍
പ്രതികരിക്കാന്‍ ഇറങ്ങുമ്പോള്‍ നമുക്ക് നഷ്ടമാകുന്ന പലതുമുണ്ട്. നിലപാട് പറയുമ്പോള്‍ നമ്മളെ നഷ്ടപ്പെടുത്തുന്ന നിമിഷങ്ങള്‍ ഉണ്ട്.എന്നാല്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി നമ്മള്‍ നമ്മളെ തന്നെ നഷ്ടപ്പെടുത്തിയാല്‍ നമ്മള്‍ ഇല്ലാതെ ആയി പോകും.

ഏറ്റവും വിഷമിപ്പിച്ച ഒരു കാര്യം ഞാന്‍ ഏറ്റവും ആരാധിക്കുന്ന ബഹുമാനിക്കുന്ന കോണ്‍ഗ്രസിന്റെ ഒരു പ്രിയപ്പെട്ട നേതാവ്. കോഴിക്കോട് തന്നെയുള്ള ഒരു പ്രിയപ്പെട്ട നേതാവ് എന്നെ ഈ പോസ്റ്റ് ഇട്ടതിനുശേഷം വിളിച്ചു പറഞ്ഞത് നീ ആ കാര്യം കോംപ്രമൈസ് ചെയ്യണം അല്ലെങ്കില്‍ കോണ്‍ഗ്രസില്‍ നിനക്ക് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണ് എന്നാണ്.സ്ഥാനമാനങ്ങള്‍ കിട്ടാന്‍ സാധ്യതകള്‍ ഒന്നും ഉണ്ടാവില്ല എന്നാണ്.കോംപ്രമൈസ് ചെയ്താല്‍ ഉള്ള ഓഫറുകളും….
എനിക്ക് വിഷമം തോന്നിയത് ഞാന്‍ അദ്ദേഹത്തെ ബഹുമാനിച്ച നിമിഷങ്ങളെ ഓര്‍ത്താണ്… അദ്ദേഹത്തിന്റെ നിലപാടുകളെ ആലോചിച്ച് അഭിമാനം പൂണ്ട നിമിഷങ്ങളെ ഓര്‍ത്ത് ആണ്.
ഞാന്‍ അദ്ദേഹത്തിനോട് പറഞ്ഞു എനിക്ക് സ്ഥാനമാനങ്ങള്‍ ഒന്നും വേണ്ട
നിങ്ങള്‍ എനിക്ക് തരാന്‍ എടുത്തു വച്ചിരിക്കുന്ന സ്ഥാനമാനങ്ങള്‍
ഞാന്‍ നിഷേധിക്കുകയാണ്.

കോണ്‍ഗ്രസിന്റെ മുഖം എന്ന് പറയുന്നത്
സ്ത്രീകളെ ബഹുമാനിക്കുന്ന ഇരകള്‍ക്കൊപ്പം നില്‍ക്കുന്ന
മുഖമാണ്.വേട്ടപ്പട്ടിയുടെ ഒപ്പം നിന്ന് ഈ നില്‍ക്കുന്ന ഈ കോഴിക്കോട് ഉള്ള കോണ്‍ഗ്രസ് എന്റെ കോണ്‍ഗ്രസ് മുഖം അല്ല.കോഴിക്കോട് ഡിസിസി യുടെ മുഖം
വേട്ടപ്പട്ടികള്‍ക്ക് ഒപ്പം നില്‍ക്കുന്ന
ഡിസിസി പ്രസിഡണ്ട് പ്രവീണ്‍ കുമാറിന്റേത് ആണെങ്കില്‍ അതിന് താഴെയുള്ള അണികളുടെ മുഖം ഇരയ്‌ക്കൊപ്പം നില്‍ക്കുന്ന ഒരു പറ്റം നല്ല മനുഷ്യരുടേതാണ് എനിക്ക് അതുമാത്രം മതി എന്ന് ഞാന്‍ പറഞ്ഞു.
ഇന്നിപ്പോള്‍ അഡ്വക്കറ്റ് പ്രവീണ്‍കുമാര്‍ ഖേദം പ്രകടിപ്പിച്ച് ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്.ഈ കേസ് കോംപ്രമൈസ് ചെയ്യാന്‍ എന്നോട് പറഞ്ഞതിന് എ
വിടെയാണ് താങ്കള്‍
ഖേദം പ്രകടിപ്പിച്ചത്?

നിങ്ങള്‍ എന്നോട് അല്ല ഈ പൊതുസമൂഹത്തിനോട് അല്ലേ ഖേദം പ്രകടിപ്പിക്കേണ്ടത് ഇങ്ങനെ ഒരു പ്രതിയെ നിങ്ങള്‍ ആഘോഷം ആകുമ്പോള്‍…കോണ്‍ഗ്രസ് പാര്‍ട്ടിയെ മലീമസമാക്കിയതില്‍ ആണ് മാപ്പ് പറയേണ്ടത്.. കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരോട് ആണ് മാപ്പ് പറയേണ്ടത്… ഒരുപാട് മഹാന്മാര്‍ ഇരുന്ന കസേരയില്‍ കയറി ഇരിക്കുമ്പോള്‍ അതിന്റെ മാന്യത പോലും കാത്ത് സൂക്ഷിക്കാന്‍ കഴിയാത്ത ആളാണ് താങ്കള്‍..
ഈ കേസ് കോംപ്രമൈസ് ചെയ്യാന്‍ പറഞ്ഞ രണ്ടു മാസങ്ങള്‍ ആകുന്നതിനു മുമ്പ് ഒരു വലിയ സദസ്സ് മീ റ്റു കേസ് നിലനില്‍ക്കുന്ന വി ആര്‍ സുധീഷിനു നല്‍കിക്കൊണ്ട് അങ്ങ് എന്ത് കോണ്‍ഗ്രസ് മുഖമാണ് ഇവിടെ കാഴ്ചവയ്ക്കുന്നത്?വ്യക്തി ബന്ധങ്ങള്‍ക്ക് വേണ്ടി അങ്ങ് എന്തിനാണ് ഇത്രമേല് അധ:പതിക്കുന്നത്?
വൈക്കം സത്യാഗ്രഹത്തിന്റെ മഹത്വവും പരിപാവനതയും എന്തെന്നറിയാത്ത കുറേ ആളുകള്‍ ആണ് കോഴിക്കോട് ഉള്ള കെപിസിസി ഭാരവാഹികള്‍ ആയിട്ടുള്ളവര്‍ എന്നുള്ളതാണ്. വി ആര്‍ സുധീഷിനെ ആ വേദിയില്‍ കൊണ്ടു വന്നതിലൂടെ മനസിലാക്കാന്‍ സാധിക്കുന്നത്.

അതാണ് കോണ്‍ഗ്രസ് ന്റെ ജീര്‍ണ്ണതയ്ക്കും അധ:പതനത്തിനും കാരണം. ഇപ്പോഴും ഖേദം പ്രകടപ്പിച്ചത് എം എ ഷഹനാസിനു ഉണ്ടായ മാനസിക വേദനയില്‍ മാത്രമാണ്.
വൈക്കം സത്യാഗ്രഹം പോലുള്ള ചടങ്ങില്‍ മുഖ്യഥിതി ആയി മീ ടു കേസ് നിലനില്‍ക്കുന്ന വി ആര്‍ സുധീഷിനെ കൊണ്ട് വന്നു മുഖ്യപ്രഭാഷണം നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ചു കണ്ടില്ല… ഇപ്പോഴും പ്രവീണ്‍ കുമാറും കോണ്‍ഗ്രസും ഇരയ്ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്ന നിലപാട് ആണ് തുടരുന്നത്…

shortlink

Related Articles

Post Your Comments

Related Articles


Back to top button