പനാജി: പുഴയിൽ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷിച്ച പത്തുവയസ്സുകാരനെ അഭിനന്ദനവുമായി ഗോവ മുഖ്യമന്ത്രി മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കുട്ടിയ്ക്ക് ഒരു ലക്ഷം രൂപ പാരിതോഷികമായി അദ്ദേഹം കൈമാറുകയും ചെയ്തു. അങ്കുർ കുമാർ സഞ്ജയ് പ്രസാദ് എന്ന പത്തുവയസുകാരനെയാണ് അദ്ദേഹം ആദരിച്ചത്.
സുഹൃത്തുക്കളെ രക്ഷപ്പെടുത്തിയ അങ്കുർ കുമാറിന്റെ ധീരതയെ മുഖ്യമന്ത്രി പ്രശംസിച്ചു. അങ്കുർകുമാർ സഞ്ജയ് പ്രസാദ് തന്റെ സമയോചിതമായ ഇടപെടലിലൂടെ മൂന്ന് കുട്ടികളെ മുങ്ങിമരണത്തിൽ നിന്ന് രക്ഷിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. അങ്കുർകുമാറിന്റെ ഈ പ്രവൃത്തിയിലും ധീരതയിലും ഗോവ അഭിമാനിക്കുന്നു. ശോഭനമായ ഭാവി നേരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
ഗോവ തലസ്ഥാനത്ത് നിന്ന് 15 കിലോമീറ്റർ അകലെ കുംബർജുവയിൽ നദിയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളെയാണ് അങ്കുർ കുമാർ രക്ഷിച്ചത്.
Post Your Comments