മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമോദാഹരണമായി രാമനവമി ഘോഷയാത്ര, 45 വര്‍ഷമായി ഘോഷയാത്ര നയിക്കുന്നത് മുസ്ലീം പൗരന്‍

രാംഗഢ്: മതസൗഹാര്‍ദത്തിന്റെ ഉത്തമോദാഹരണമായി രാമനവമി ഘോഷയാത്ര. 45 വര്‍ഷമായി ഘോഷയാത്ര നയിക്കുന്നത് മുസ്ലീം പൗരന്‍. ജാര്‍ണ്ഡില്‍ നിന്നാണ് ഈ വാര്‍ത്ത വന്നിരിക്കുന്നത്. ജാര്‍ഖണ്ഡിലെ രാംഗഢില്‍ ഇത്തവണയും നേതൃത്വം നല്‍കുന്നത് മുസ്ലീമായ മഞ്ജൂര്‍ ഖാനാണ്. 45-ാം തവണയാണ് ഈ ഘോഷയാത്ര നടത്താനുള്ള അനുമതി മഞ്ജൂര്‍ ഖാന് ലഭിക്കുന്നത്. അറുപതുകളിലാണ് പ്രദേശത്ത് ഈ രീതി നിലവില്‍ വരുന്നത്. ഈ മതസൗഹാര്‍ദ്ദത്തിന്റെ ഘോഷയാത്ര ചിതറാപൂര്‍ ജില്ലയിലെ സുകൈര്‍ഗഢ് ഗ്രാമത്തിലാണ് നടന്നുവരുന്നത്. മഞ്ജൂര്‍ ഖാന്റെ അച്ഛനും മുത്തശ്ശനും പിന്തുടര്‍ന്നു വരുന്നതാണിത്.

Read Also: വീട് വൃത്തിയാക്കാൻ ലായനികൾ ഉപയോ​ഗിക്കുന്നവർ അറിയാൻ

മുന്‍ സര്‍പഞ്ച് പദവിയിലിരുന്ന വ്യക്തിയാണ് മഞ്ജൂര്‍ ഖാന്‍. സുകൈര്‍ഗഢിലേയും ലാരി ഗ്രാമത്തിലേയും ജനങ്ങള്‍ ഘോഷയാത്രയ്ക്കുള്ള അനുമതിയ്ക്കായി മഞ്ജൂര്‍ ഖാനെ സഹായിക്കുകയും ചെയ്യാറുണ്ട്. ഗ്രാമവാസികള്‍ വളരെ ബഹുമാനത്തോടെ കാണുന്ന വ്യക്തിത്വമാണ് മഞ്ജൂര്‍ ഖാന്റേത്. ദുര്‍ഗ്ഗ പൂജയ്ക്കും രാമനവമി ഘോഷയാത്രയ്ക്കും പ്രാദേശിക ഭരണകൂടം നല്‍കിയ അനുമതിയുടെ രേഖകളും മഞ്ജൂര്‍ ഖാന്റെ കൈവശമുണ്ട്. മുന്‍ സര്‍പഞ്ച് പദവിയിലിരുന്ന വ്യക്തിയാണ് ഇദ്ദേഹം.

ഘോഷയാത്രയ്ക്ക് നേതൃത്വം കൊടുക്കുക മാത്രമല്ല മഞ്ജൂര്‍ ഖാന്റെ ഉത്തരവാദിത്തം. ആഘോഷങ്ങള്‍ക്കിടയില്‍ എല്ലാ മതസ്ഥരും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കി മതസൗഹാര്‍ദ്ദം കാത്ത് സൂക്ഷിക്കുക എന്നതും മഞ്ജൂര്‍ ഖാന്റെ ചുമതലയാണ്. ഇത്തവണയും ഘോഷയാത്ര നടത്താനുള്ള അനുമതി മഞ്ജൂര്‍ ഖാന് അനുവദിച്ചുവെന്ന് രജരപ്പ പൊലീസ് സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. വെള്ള മുണ്ടും കുര്‍ത്തയും അണിഞ്ഞാണ് ഘോഷയാത്രയ്ക്കായി മഞ്ജൂര്‍ ഖാന്‍ എത്താറുള്ളത്.

Share
Leave a Comment