വൈക്കം: മുഖ്യമന്ത്രി പിണറായി വിജയനും ഒരേ ചിന്തകള്‍ പങ്കുവയ്കുന്നവരാണെന്നും തങ്ങളുടെ ശരീരം മാത്രമേ രണ്ടായിട്ടുള്ളുവെന്നും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ്നാട്- കേരള മുഖ്യമന്ത്രിമാര്‍ സംയുക്തമായാണ് ആഘോഷം ഉദ്ഘാടനം ചെയ്തത്.
വൈക്കം സത്യഗ്രഹം നടന്നത് കേരളത്തിലായിരുന്നെങ്കിലും തമിഴ്നാട്ടിലും അത് വലിയമാറ്റമുണ്ടാക്കിയെന്നും തമിഴ്നാടും കേരളവും ചേര്‍ന്ന് നയിച്ച പോരാട്ട വിജമാണ് നമ്മള് ഇന്ന് ആഘോഷിക്കുന്നതെന്നും സ്റ്റാലിന് പറഞ്ഞു. മതജാതി ശക്തികള്‍ വീണ്ടും ശക്തിയാര്‍ജിക്കുന്ന കാലഘട്ടത്തില്‍ നമുക്ക് കൂടുതല്‍ ഉത്തരവാദിത്വം ഉണ്ടെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി. മതജാതി ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിന് വൈക്കം സത്യഗ്രഹം വെളിച്ചമാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments