ThiruvananthapuramLatest NewsKeralaNattuvarthaNews

ഇന്ധന സെസ് രാജ്യത്തെ ചലിപ്പിക്കാൻ: ഇടതുപക്ഷത്തിന്റെ വിശാല കാഴ്ചപ്പാടാണിതെന്ന് ഇപി ജയരാജൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 1 മുതൽ ഇന്ധനത്തിന് ഏ‍ർപ്പെടുത്തിയ അധിക നികുതിയെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ രംഗത്ത്. സെസ് ഈടാക്കുന്നത് രാജ്യത്തെ ചലിപ്പിക്കാനാണെന്നും അവശജനങ്ങൾക്കുള്ള സഹായത്തിനുള്ള ഫണ്ടിലേക്കാണ് സെസ് തുക പോകുന്നതെന്നും ജയരാജൻ പറഞ്ഞു. ഇടതുപക്ഷത്തിന്റെ വിശാല കാഴ്ചപ്പാടാണിതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

‘സെസ് തുക പോകുന്നത് 62 ലക്ഷം പേർക്ക് 1600 രൂപ വീതം നൽകുന്ന ഫണ്ടിലേക്കാണ്. ഈ 1600 രൂപയാണ് വിവിധ മേഖലകളിലേക്ക് എത്തുന്നത്. കോൺഗ്രസിന് രാജ്യത്തെക്കുറിച്ചും ജനങ്ങളെ കുറിച്ചും അറിയില്ല,​ അവർ സ്വർഗത്തിലാണ് ജീവിക്കുന്നത്. രണ്ടു രൂപയ്ക്ക് വേണ്ടി കടിപിടി കൂടുന്നവർ കേന്ദ്രത്തെക്കുറിച്ച് മിണ്ടുന്നില്ല,’ ഇപി ജയരാജൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button